കണ്ണൂര്‍: കണ്ണൂരിനെ പ്ലാസ്റ്റിക് വിമുക്ത ജില്ലയാക്കാന്‍ ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ഓള് കേരള കാറ്ററേഴ്സ് അസോസിയേഷന് ജില്ലാ കമ്മറ്റി തീരുമാനിച്ചു. ഇതിനായി ജില്ലാ ഭരണകൂടം നടത്തുന്ന എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും യോഗം പിന്തുണ പ്രഖ്യാപിച്ചു. ജില്ലാ കലക്ടര്‍ മിര്‍ മുഹമ്മദലി, അസിസ്റ്റന്റ് കലക്ടര്‍ ജെറോമിക് ജോര്‍ജ്ജ്, ശുചിത്വമിഷന് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ വി.കെ.ദിലീപ് എന്നിവരുമായി ജില്ലാ ഭാരവാഹികള്‍ ഇതുമായി ബന്ധപ്പെട്ട് ചര്‍ച്ച നടത്തി. ശുചിത്വമിഷന് ഭക്ഷ്യസുരക്ഷാ വകുപ്പ്, ആരോഗ്യവകുപ്പ് എന്നിവയുമായി സഹകരിച്ചാണ് ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കുക. ഗ്രീന്‍ വെഡ്ഡിങ്ങ് എന്ന ആശയം നടപ്പിലാക്കുവാനും മറ്റ് ആഘോഷ പരിപാടികളില്‍ ഇതേ രീതി നടപ്പിലാക്കുവാനും ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കുന്ന കാറ്ററിങ്ങ് കമ്പനികള്‍ക്ക് ഉപഹാരങ്ങളും അംഗീകാരങ്ങളും നല്കുവാനും യോഗം തീരുമാനിച്ചു. ജോയി പൊങ്ങാടന് അധ്യക്ഷത വഹിച്ചു. സി.എം.മെഹറൂഫ്, വിന്‍സന്റ് തോമസ്, പി.രമേശന്, ബെന്നി ജോസഫ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: