കണ്ണാടിപ്പറമ്പ്: ധര്‍മശാസ്താ ശിവക്ഷേത്രത്തില്‍ നടന്നു വരുന്ന നാലാമത് മഹാരുദ്രയജ്ഞച്ചടങ്ങുകള് ഇന്ന് സമാപിക്കും. ചടങ്ങുകള്‍ ദര്‍ശിക്കുവാന്‍ ഇന്നലെയും വന്‍ ഭക്തജനത്തിരക്ക് അനുഭവപ്പെട്ടു. ഗണപതി ഹോമത്തോടെ ചടങ്ങുകള്‍ ആരംഭിച്ചു. തുടര്‍ന്ന് യജ്ഞശാലയില്‍ ശ്രീരുദ്ര കലശപൂജ, ശ്രീരുദ്ര ഹോമം, ശ്രീരുദ്രജപം എന്നീ ചടങ്ങുകളും ഭഗവാന് രുദ്രാഭിഷേകവും ഉച്ചപൂജയും നടന്നു. വൈകുന്നേരം നടന്ന ഭഗവതിസേവക്ക് കരുമാരത്തില്ലത്തിലെ ഇളയതലമുറയില്‍ പെട്ട 9 വയസ്സുകാരന് ശ്രീരാം.കെ.നമ്പൂതിരിപ്പാടാണ് മുഖ്യകാര്‍മികത്വം വഹിച്ചത്. നിത്യവും യജ്ഞശാലയില്‍ അച്ഛന് കരുമാരത്തില്ലത്ത് കൃഷ്ണകുമാര്‍ നമ്പൂതിരിപ്പാടിന്റെ ഒപ്പം ശ്രീരുദ്രമന്ത്രം ചൊല്ലി അര്‍ച്ചന നടത്തുന്നതിലും ശ്രീരാം ഉണ്ട്. അത്യധികം കൗതുകവും ശ്രദ്ധേയവുമായ അപൂര്‍വ്വ കാഴ്ചകൂടിയായി ഈ സന്ദര്‍ഭം. കലാ സാംസ്കാരിക പരിപാടികളിലും നിറഞ്ഞ പങ്കാളിത്തമുണ്ടായി. കമ്പില്‍ ഫ്രീലാന്റ് അവതരിപ്പിച്ച ഭക്തിഗാന മഞ്ജരിയും നടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: