കണ്ണൂര്‍: കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ വനിതകള്‍ക്ക് നിര്‍മ്മാണ മേഖലയില്‍ വിദഗ്ദ പരിശീലനം നല്കുന്നു. നിര്‍മ്മാണ തൊഴില്‍രംഗത്ത് പ്രഗത്ഭരാക്കി മാറ്റുന്നതിനായുള്ള ഒരു മാസം ദൈര്‍ഘ്യമുള്ള പരിശീലനമാണ് നല്‍കുന്നത്.
താത്പര്യമുള്ള 25 നും 45 നും വയസ്സിനിടയില്‍ പ്രായമുള്ള വനിതകള്‍ 12 ന് രാവിലെ 10 മണിക്ക് അശോക ഹോസ്പിറ്റലിന് സമീപം ആര്‍പി കോംപ്ലക്സില്‍ പ്രവര്‍ത്തിക്കുന്ന കുടുംബശ്രീ ജില്ലാമിഷന് ഓഫീസില്‍ എത്തിച്ചേരണം. പരിശീലന കാലയളവില്‍ പ്രതിദിനം 25/- രൂപ യാത്രാചെലവായി പരിശീലനാര്‍ത്ഥികള്‍ക്ക് അനുവദിക്കും. ഫോണ്‍. 9946055077.
പ്രതികരിക്കാൻ ഇവിടെ എഴുതുക: