ഇടുക്കി: 500, 1000 രൂപ കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിച്ചതിനെ തുടര്‍ന്ന് നോട്ടുകള്‍ മാറാന്‍ ബാങ്കുകളിലേക്ക് എത്തിയവരെ, മുന്നൊരുക്കങ്ങള്‍ നടത്താത്തത് ബാധിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ കൃത്യമായ ഇടപെടല്‍ ബാങ്കിങ് മേഖലയില്‍ ഉണ്ടാവാത്തതാണ് ഇടപാടുകാരെ കുരുക്കിലാക്കിയത്. മണിക്കൂറുകള്‍ ക്യൂ നിന്നാണ് സ്ത്രീകളും വിഗലാംഗരും അടക്കമുള്ളവര്‍ തങ്ങളുടെ കയ്യിലുള്ള നോട്ടുകള്‍ മാറിയത്. കൗണ്ടര്‍ തിരിച്ച് പ്രത്യേക സെക്ഷനുകളായി പണം കൈമാറ്റം ചെയ്യുന്നതിന് സൗകര്യമൊരുക്കണമെന്ന് ആര്‍ബിഐ നിര്‍ദ്ദേശിച്ചിരുന്നെങ്കിലും മിക്ക ഇടങ്ങളിലും ഇത് പ്രാവര്‍ത്തിക മായില്ല. ഇടത് പക്ഷ ഉദ്യോഗസ്ഥര്‍ പണം വിതരണം ചെയ്യുന്നതിലും ബാങ്കുകളില്‍ നിന്ന് ഇടപാടുകാര്‍ക്ക് കൈമാറുന്നതിലും അലംഭാവം കാണിച്ചതായും നിരവധി പരാതി ഉയരുന്നുണ്ട്. എല്ലാ വിഭാഗം ജനങ്ങളും മാറ്റത്തെ അല്‍പ്പം ബുദ്ധിമുട്ടോടെ സ്വീകരിച്ചെങ്കിലും ഇടപാടുകാര്‍ക്ക് വേണ്ട സൗകര്യങ്ങള്‍ ചെയ്യാന്‍ ഒട്ടുമിക്ക ബ്രാഞ്ചുകളും തയ്യാറായില്ല. ജില്ലയില്‍ വിവിധ ബാങ്കുകളുടെ 250 ഓളം ബ്രാഞ്ചുകളാണ് പ്രവര്‍ത്തിക്കുന്നത്. ഇവയില്‍ ഗ്രാമീണ ബാങ്കുകളില്‍ പോലും രാവിലെ മുതല്‍ വന്‍ തിരക്കാണ് അനുഭവവ
പ്പെട്ടത്. ബാങ്കുകളുടെ വ്യത്യസ്ഥ നിയമങ്ങളും ഇടപാടുകാരെ ദുരിതത്തിലാക്കി. ഉച്ചവരെ മിക്ക ബാങ്കുകളിലും 10, 20 രൂപയുടെ നോട്ടുകളാണ് അധികവും വിതരണം ചെയ്തത്. ജില്ലയിലെ പോസ്റ്റ് ഓഫീസുകളിലും പണം മാറാനെത്തിയവരുടെ നീണ്ട നിരയുണ്ടായി. വൈകിട്ട് 6 മണിവരെ പ്രവര്‍ത്തിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും തൊടുപുഴയിലെ ധനലക്ഷ്മി ബാങ്ക് 3.30 ഓടെ പൂട്ടി. കുമളി അണക്കരയിലെ യൂണിയന് ബാങ്കും നാല് മണിയോടെ പൂട്ടി. ഇരു സ്ഥലങ്ങളിലും ബാങ്ക് നേരത്തേ അടച്ചതും ജീവനക്കാരുടെ ഇടപാടുകാരോടുള്ള മോശമായ പെരുമാറ്റവും വാക്കേറ്റത്തിന് കാരണമായി.
സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കും പ്രത്യേക ക്യൂ ഒരുക്കാത്തതും വിവിധ ന്യായങ്ങള്‍ പറഞ്ഞ് ഇടപാടുകാരെ മടക്കി അയച്ചതും പലസമയത്തും തിരക്കേറിയ ബ്രാഞ്ചുകളില്‍ വാക്കേറ്റത്തിന് ഇടയാക്കി. ജില്ലയില്‍ വിതരണത്തിനായി കോടിക്കണക്കിന് രൂപയുടെ പുതിയ നോട്ടുകള്‍ എത്തിച്ചിരുന്നെങ്കിലും ഇവ യഥാസമയത്ത് ബാങ്കുകളില്‍ വിതരണത്തിന് എത്തിക്കാത്തതാണ് പ്രശ്നങ്ങള്‍ക്ക് കാരണമായത്. വരും ദിവസങ്ങളിലും ബാങ്കുകളിലെ തിരക്ക് ഏറുമെന്നാണ് കരുതുന്നത്. ഇതനുസരിച്ച് വേണ്ട സൗകര്യങ്ങള്‍ ബാങ്കു
കള്‍ ഒരുക്കണമെന്നാണ് ജനങ്ങളുടെ പൊതുവായ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: