തിരുവനന്തപുരം: പ്രിപ്രൈമറി സ്കൂളുകളിലെ കുട്ടികള്‍ പഠിക്കുന്നത് സ്വകാര്യ ഏജന്‍സികള്‍ തയ്യാറാക്കുന്ന നിലവാരമില്ലാത്ത പുസ്തകങ്ങള്‍. മലയാളത്തെ ഉപേക്ഷിച്ചും നിലവാരമില്ലാത്ത പുസ്തകങ്ങള്‍ സ്വകാര്യ ഏജന്‍സിയില്‍ നിന്ന് എടുത്തുമാണ് പഠനം നടക്കുന്നത്. മൂന്ന്, നാല് വയസ്സുള്ള കുട്ടികള്‍ക്ക് പഠിക്കുവാനുള്ള പുസ്തകങ്ങള്‍ക്കും പാഠ്യരീതികള്ക്കും നിലവില്‍ പ്രത്യക സമ്പ്രദായങ്ങള്‍ ഇല്ല.
കുടുംബത്തെ കുറിച്ച് പഠിക്കാനുള്ള പാഠഭാഗത്തില്‍ അച്ഛന് ആരാണ് എന്നചോദ്യത്തിന് ‘അമ്മയുടെ ഭര്‍ത്താവ്’ എന്നും അമ്മ ആരാണ് എന്നതിന് ‘അഛന്റെ ഭാര്യ’ എന്നുമാണ് പറഞ്ഞിരിക്കുന്നത്. സഹോദരനും സഹോദരിയും അച്ഛന്റെയും അമ്മയുടെയും മക്കള്‍ മാത്രമാണ്. ഇത് തിരുവന്തപുരം നഗര സഭയുടെ കീഴിലുള്ള ഒരു പ്രീപ്രൈമറി വിദ്യാലയത്തിലെ പുസ്തകത്തിലെ പാഠഭാഗമാണ്. പാഠപുസ്തകങ്ങളുടെ ഉള്ളടക്കവും ഗുണനിലവാരവും ആരും പരിശോധിക്കാറില്ല. സ്വകാര്യപ്രസാധകരുടെ പുസ്തകങ്ങള്‍ വാങ്ങുകയാണ് ചെയ്യുന്നത്. വിദ്യാഭ്യാസ വകുപ്പോ എസ്സിഇആര്‍ടിയോ നിലവില്‍ പരിശോധനയും മാനദണ്ഡങ്ങളും നിര്‍ബന്ധമാക്കിയിട്ടില്ല.
‘കളിവണ്ടി’ എന്ന പേരില്‍ സര്‍ക്കാര്‍ പ്രീപ്രൈമറിവിദ്യാഭ്യാസത്തിനായി പുസ്തകം ഇറക്കി. എന്നാല്‍ സ്വകാര്യ പുസ്തക ഏജന്‍സികളുടെ ഇടപെടലില്‍ ഉദ്യോഗസ്ഥര്‍ പുസ്തകം കൃത്യമായി പ്രിന്റ് ചെയ്ത് എത്തിക്കാതെ വന്നു. ഇതോടെയാണ് സ്കൂളുകാര് വീണ്ടും സ്വകാര്യ ഏജന്‍സികളെ ആശ്രയിച്ചുതുടങ്ങിയത്. ഏജന്‍സികള്‍ പുസ്തകത്തിന് 40 മുതല്‍ 60 ശതമാനം വരെ കമ്മീഷന് നല്കുന്നതിനാല് സ്കൂളുകള്‍ക്കും ലാഭകരമാണ്. സ്വകാര്യസ്കൂളുകളില്‍ നിന്ന് രക്ഷനേടാനാണ് സര്‍ക്കാര്‍ സ്കൂളുകളോടൊപ്പം പ്രീപ്രൈമറി കൂടി ആരംഭിച്ചതെന്ന് അദ്ധ്യാപകര്‍ പറയുന്നു.
വിദേശ രാജ്യങ്ങളില്‍ പ്രീപ്രൈമറി വിദ്യാഭ്യാസത്തിന് ഉന്നത വിദ്യാഭ്യാസത്തേക്കാള്‍ പ്രാധാന്യം നല്‍കുകയും ഡോക്ടറേറ്റ് ലഭിച്ചവരുടെ ഉള്‍പ്പെടെ സേവനങ്ങള്‍ ഈ രംഗത്ത് പ്രയോജനപ്പെടുത്തുന്നുമുണ്ട്. എന്നാല്‍ ഇവിടെ സ്വകാര്യ പുസ്തക ഏജന്‍സികള്‍ക്ക് ലാഭം കൊയ്യാനാനുള്ള അവസരം ഒരുക്കുകയാണ്. സംസ്ഥാനത്തുടനീളം ആയിരക്കണക്കിന് സ്വകാര്യ പ്രീപ്രൈമറി സ്ഥാപനങ്ങളുണ്ട്. പലതിനും രജിസ്ട്രേഷനോ യോഗ്യതയുള്ള അദ്ധ്യാപകരോ ഇല്ല.
കണക്ക്, പൊതുവിജ്ഞാനം എന്നിവയെല്ലാം ഇംഗ്ലീഷിലാണ് പഠിപ്പിക്കുന്നത്.
നാലുമുതല്‍ ആറ് വരെ എണ്ണം പുസ്തകങ്ങളാണ് ഓരോ കുഞ്ഞും പഠിക്കേണ്ടത്. ഭാഷാശുദ്ധിയോ ആശയമോ വ്യാകരണമോ ഇല്ല. കഥ, പാട്ട്, കളികള്‍ എന്നിവയിലൂടെ ഭാവി തലമുറയ്ക്ക് മാതൃഭാഷയില്‍ പകര്‍ന്നു നല്‍കേണ്ട അറിവുകള്‍ ഇംഗ്ലീഷ് ഭാഷാ പഠനം എന്നപേരില്‍ അട്ടിമറിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: