കോഴിക്കോട്: മാറാട് കൂട്ടക്കൊലക്ക് പിന്നിലെ ഗൂഢാലോചന സിബിഐ അന്വേഷിക്കാന്‍ ഉത്തരവിട്ട കേരള ഹൈക്കോടതി നടപടിയെ ഭാരതീയ മത്സ്യപ്രവര്‍ത്തക സംഘം സംസ്ഥാന സമിതി സ്വാഗതം ചെയ്തു.
എട്ട് മത്സ്യത്തൊഴിലാളികളെ ഏകപക്ഷീയമായി കൂട്ടക്കൊലചെയ്തതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച ഗൂഢശക്തികളെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് നിരന്തര പ്രക്ഷോഭങ്ങള്‍ നടന്നിരുന്നു. സംസ്ഥാനത്ത് മാറിമാറി അധികാരത്തില്‍ വന്നവര്‍ ന്യായമായ ഈ ആവശ്യത്തെ അവഗണിക്കുകയാണുണ്ടായത്. വൈകിയാണെങ്കിലും നീതിക്ക് വേണ്ടിയുള്ള സമൂഹത്തിന്റെ ന്യായമായ ആവശ്യം അംഗീകരിക്കപെട്ടത് സ്വാഗതാര്‍ഹമാണ്.
അര്‍ഹതപ്പെട്ട നീതിക്ക് വേണ്ടിയുള്ള സമരത്തില്‍ പങ്കാളികളായ മുഴുവന്‍ ദേശസ്നേഹികളോടും മത്സ്യത്തൊഴിലാളി സമൂഹം നന്ദി രേഖപ്പെടുത്തുന്നുവെന്ന് മത്സ്യപ്രവര്‍ത്തക സംഘം സംസ്ഥാന സമിതി പ്രസ്താവനയില്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: