കല്‍പ്പറ്റ: വാകേരിയില്‍ പുതുതായി ആരംഭിക്കുന്ന ദവാഖാന യൂനാനി ഹോസ്പിറ്റല്‍ ആന്‍ഡ് ഹിജാമ സെന്റര്‍ ഉദ്ഘാടനത്തോടനുബന്ധിച്ച് നാളെ സൗജന്യ മെഗാ മെഡിക്കല്‍ ക്യാമ്പ് നടത്തും. 1000 പേര്‍ക്ക് സൗജന്യ മരുന്നു വിതരണവും ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്നവര്‍ക്ക് സൗജന്യ തെറാപ്പികളും നല്‍കുമെന്ന് സംഘാടകര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. സന്ധിരോഗം, കഫരോഗം, ചര്‍മ്മരോഗം, ആമാശയരോഗങ്ങള്‍, ന്യൂറോളജി, ജനറല്‍ മെഡിസിന് തുടങ്ങിയ വിഭാഗങ്ങളില്‍ വിദഗ്ദ ഡോക്ടര്‍മാര്‍ ക്യാമ്പിനു നേതൃത്വം നല്‍കും. 9115000222 എന്ന നമ്പറില്‍ ബുക്ക് ചെയ്യാം.
ബത്തേരി മര്‍കസുദ്ദഅ്വക്കു കീഴിലുള്ള എസ്.വൈ.എസ്. സാന്ത്വനം സെന്ററിലാണ് യൂനാനി ഹോസ്പിറ്റല്‍ ആരംഭിക്കുന്നത്. മര്‍കസ് യൂനാനി ഹോസ്പിറ്റലിന്റെ പുതിയ ബ്രാഞ്ചായാണ് സെന്റര്‍ പ്രവര്‍ത്തിക്കുക. യൂനാനി വൈദ്യശാസ്ത്രത്തിന്റെ ആധുനിക സൗകര്യങ്ങള്‍ ഉള്‍പ്പെടുത്തി ആദ്യമായാണ് വയനാട്ടില്‍ അഡ്മിറ്റ് സൗകര്യത്തോടുകൂടി ഒരു യൂനാനി ഹോസ്പിറ്റല്‍ ആരംഭിക്കുന്നതെന്ന് സംഘാടകര്‍ പറഞ്ഞു. പത്രസമ്മേളനത്തില്‍ കെ.കെ. അഹമ്മദ് കുട്ടി ബാഖവി, ഉനൈസ് സഖാഫി, ഡോ. യാസര്‍ അറഫാത്ത്, ഡോ. സുഹൈല്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: