കുന്നത്തൂര്‍: ബിജെപി കുന്നത്തൂര്‍ നിയോജക മണ്ഡലം പഠന ശിബിരം പടിഞ്ഞാറെ കല്ലട കോതപുരം എസ്എന്‍ സെന്‍ട്രല്‍ സ്കൂളില്‍ വച്ച് ദ്വിദിന പഠനശിബിരം നടന്നു. ബിജെപി സംസ്ഥാന വക്താവ് അഡ്വ. ജയസൂര്യന്‍ ഉദ്ഘാടനം ചെയ്തു. ബിജെപി മുന്‍ ജില്ലാപ്രസിഡന്റ് തുരുത്തിക്കര രാമകൃഷ്ണപിള്ള അദ്ധ്യക്ഷത വഹിച്ചു. ശിബിരപ്രമുഖ് അഡ്വ.എന്‍. ജയചന്ദ്രന്, മണ്ഡലം പ്രസിഡന്റ് ആര്.രാജേന്ദ്രന്‍പിള്ള, നേതാക്കളായ ഡി.സുരേഷ്, പി.എന്‍.മുരളീധരന്‍പിള്ള, ഗോകുലം തുളസി, കെ.രാജേന്ദ്രന്, ആല്‍ഫാ ജയിംസ്, ബൈജു ചെറുപൊയ്ക, ഓമനക്കുട്ടന്‍പിള്ള എന്നിവര്‍ നേതൃത്വം നല്കി. ആയൂര്‍ മുരളി, ടി.വി.സനല്‍, ജി.ഗോപിനാഥ്, ജയരാജ്കൈമള്, എം.എസ്.ശ്യാംകുമാര്‍ എന്നിവര്‍ ക്ലാസുകള്‍ നയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: