ന്യൂദല്‍ഹി: 500, 1000 രൂപ നോട്ടുകള്‍ പിന്‍വലിച്ചതിനെതിരെ സുപ്രീംകോടതിയില്‍ ഹര്‍ജി. ഹര്‍ജി ഫയലില്‍ സ്വീകരിച്ച കോടതി കൂടുതല്‍ വാദം കേള്‍ക്കുന്നതിനായി ചൊവ്വാഴ്ചത്തേയ്ക്ക് മാറ്റി. ഉത്തര്‍പ്രദേശില്‍ നിന്നുള്ള അഭിഭാഷകനാണ് ഹര്‍ജി നല്‍കിയത്.
നോട്ടുകള്‍ പിന്‍വലിച്ചുകൊണ്ടുള്ള കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം സാധാരണക്കാര്‍ക്ക് പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നുവെന്ന് ഹര്ജിക്കാരന് ആരോപിക്കുന്നു. വേണ്ടത്ര സാവകാശം നല്‍കണമെന്നും സര്‍ക്കാര്‍ തീരുമാനം പിന്‍വലിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നുണ്ട്. ഹര്‍ജി അടിയന്തിരമായി പരിഗണിക്കേണ്ടതില്ലെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് ചൂണ്ടിക്കാട്ടി.
കേസില്‍ ഞങ്ങളുടെ ഭാഗം കൂടി കേള്‍ക്കാതെ അന്തിമ തീരുമാനം എടുക്കരുതെന്ന് കാട്ടി കേന്ദ്ര സര്‍ക്കാര്‍ അപേക്ഷ നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: