ന്യൂദല്‍ഹി: രാജ്യത്തെ സുരക്ഷിതമാക്കാനാണ് പഴയ 500ന്റെയും 1000ത്തിന്റെയും നോട്ടുകൾ പിൻവലിച്ചതെന്ന് കേന്ദ്ര ധനമന്ത്രി അരുൺ ജെയ്റ്റ്ലി. വെളിപ്പെടുത്താതെ അനധികൃതമായി പണം സൂക്ഷിക്കുന്നവര്‍ക്ക് മാത്രമായിരിക്കും പുതിയ തീരുമാനം കൊണ്ട് ബുദ്ധിമുട്ടുണ്ടാവുകയെന്ന് അദ്ദേഹം പറഞ്ഞു.
നോട്ടുകള്‍ മാറാന്‍ ആവശ്യത്തിന് സമയമുണ്ട്. അതിനാൽ ആദ്യദിനങ്ങളില്‍ തന്നെ നോട്ടുകള്‍ മാറാന്‍ എല്ലാവരും തിരക്ക് കൂട്ടേണ്ട ആവശ്യമില്ല. ഇടപാടുകാര്‍ക്ക് ബുദ്ധിമുട്ടുകള്‍ വരാതിരിക്കാനുള്ള നടപടികള്‍ റിസര്‍വ് ബാങ്ക് സ്വീകരിച്ചിട്ടുണ്ട്. പുതിയ നോട്ടുകള്‍ എത്രയും പെട്ടെന്ന് ബാങ്കുകളിലെത്തുമെന്ന് ഉറപ്പാക്കും. ഇതിന്റെ ഭാഗമായി ഈ വാരാന്ത്യങ്ങളില്‍ ബാങ്കുകള്‍ തുറന്നു പ്രവര്‍ത്തിക്കുമെന്നും ജെയ്റ്റ്ലി പറഞ്ഞു.
വരുന്ന കുറച്ച് ദിവസങ്ങളിൽ ചെറിയ രീതിയില്‍ ബുദ്ധിമുട്ടുകള്‍ ജനങ്ങള്‍ക്കുണ്ടാകും,എന്നാൽ ഭാവിയില്‍ ഇതേറെ ഗുണം ചെയ്യും. ചെറുകിട കച്ചവടക്കാർക്ക് സര്‍ക്കാരിന്റെ പുതിയ നടപടി ബാധിച്ചിട്ടുണ്ട്. എന്നാല്‍ മുന്നോട്ട് അവര്‍ക്കും ഇത് ഉപകാരപ്രദമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: