പാലക്കാട്: പുതുശേരി പഞ്ചായത്തില്‍ പരിസ്ഥിതി മലിനീകരണം സൃഷ്ടിക്കുന്ന ഇരുമ്പുരുക്ക് കമ്പനിക്കെതിരെ സമരം നടത്തുന്ന വീട്ടമ്മമാരോട് അപമര്യാദയായി പെരുമാറിയ ജില്ലാ കളക്ടര്‍ പി.മേരിക്കുട്ടിക്കെതിരെ നടപടി സ്വീകരിക്കണമെന്ന് പരിസ്ഥിതി സംരക്ഷണ സമിതി വനിതാ സബ് കമ്മിറ്റി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
ഇക്കഴിഞ്ഞ ഒക്ടോബര്‍ രണ്ടിന് പരിസ്ഥിതി കാവല്‍ സംഘത്തിന്റെ യോഗം ജില്ലാ കലക്ടറുടെ ചേംബറില്‍ യോഗം നടത്തുന്നതിനിടെ ഇരുമ്പുരുക്ക് കമ്പനിയുടെ പ്രവര്‍ത്തനം നിര്‍ത്താന്‍ നടപടി സ്വീകരിക്കണമെന്ന നിവേദനം നല്കാന് ചെന്ന സ്ത്രീകളോടാണ് ജില്ലാകലക്ടര്‍ അപമര്യാദയോടെ പെരുമാറുകയായിരുന്നുവത്രെ. ഇത് സംബന്ധിച്ച് വനിതാ കമ്മീഷനും മനുഷ്യവകാശ കമ്മീഷനും പരാതി നല്‍കിയിട്ടുണ്ട്. പത്രസമ്മേളനത്തില്‍ ഷൈലി വില്‍സണ്‍, ശ്രീകലാ വിശാഖന്, സാവിത്രി കരുണാകരന്, സാവിത്രി ഹരികുമാര്‍, സുജി രാജേന്ദ്രന് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: