ലണ്ടന്‍: ലണ്ടനിലെ ക്രോയിഡണില്‍ ട്രാം ട്രെയിൻ പാളം തെറ്റി മറിഞ്ഞ് ഏഴു പേര് മരിച്ചു. അമ്പതോളം പേര്‍ക്കു പരിക്കേറ്റു. ന്യൂ ആഡിംഗ്റ്റണില്‍ നിന്നും വിംബിള്ഡണിലേക്കു പോകുകയായിരുന്ന ട്രാമാണ് അപകടത്തില്‍പ്പെട്ടത്.
ട്രാം വളവ് തിരിയവെ പാളം തെറ്റുകയായിരുന്നു എന്നാണ് വിവരം. സംഭവത്തില്‍ ട്രാം ഡ്രൈവര്‍ക്കെതിരേ മനപ്പൂര്വമല്ലാതെയുള്ള നരഹത്യക്ക് കേസെടുത്തതായി ബ്രിട്ടീഷ് ട്രാന്‍സ്പോര്‍ട്ട് പോലീസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: