കേരളത്തിന് അഭിമാനിക്കാന്‍ വക നല്കി ആദ്യമായി യുഎസ് ജനപ്രതിനിധി സഭയിലേക്ക് മലയാളിയും. ഡമോക്രാറ്റിക് സ്ഥാനാര്‍ഥിയായി മത്സരിച്ച പ്രമീള ജയപാലാണ് സിയാറ്റിലില്‍നിന്ന് തെരഞ്ഞെടുക്കപ്പെട്ടത്. പാലക്കാട്ടുകാരിയാണ്. അച്ഛന് ജയപാല മേനോന്, അമ്മ മായ.
അമേരിക്കന്‍ ജനപ്രതിനിധി സഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ട ആദ്യ ഭാരത വംശജയായി പ്രമീള. വാഷിങ്ടന്‍ സ്റ്റേറ്റ് സെനറ്റ് അംഗമാണ്. ന്യൂജഴ്സിയില്‍ നിന്നു ജനപ്രതിനിധി സഭയിലേക്ക് മല്‍സരിച്ച മലയാളി പീറ്റര്‍ ജേക്കബ് തോറ്റു. 57 % വോട്ട് പ്രമീള നേടിയപ്പോള്‍ എതിരാളി ബ്രാഡി വാല്കിര്ഷോവിന് കിട്ടിയത് 43 % വോട്ടാണ്. 1988 മുതല്‍ ജിം മക്ഡെര്‍മോട്ട് കൈവശം വെച്ചിരുന്ന സീറ്റാണ് പ്രമീള പിടിച്ചെടുത്തത്.
യുഎസ് പൗരത്വം സ്വീകരിച്ച പ്രമീളയുടെ ജനനം ചെന്നൈയിലാണ്. അഞ്ചാം വയസില്‍ ഭാരതം വിട്ടു. ആദ്യകാല വിദ്യാഭ്യാസം ഇന്തോനീഷ്യയിലും സിംഗപ്പൂരിലും. കോളജ് വിദ്യാഭ്യാസത്തിന് 16 ാം വയസില്‍ അമേരിക്കയിലെ ജോര്‍ജ് ടൗണ്‍ സര്‍വകലാശാലയില്‍. നോര്‍ത്ത് വെസ്റ്റേണ്‍ സര്‍വകലാശാലയില്‍ നിന്ന് എംബിഎ ബിരുദം നേടി. വോള്‍ സ്ട്രീറ്റില്‍ സാമ്പത്തിക വിശകലന വിദഗ്ധയായി ജോലി ചെയ്തു.അമേരിക്കയിലെ സാമ്പത്തിക-സാമൂഹിക വിഷയങ്ങളില്‍ പ്രതികരിച്ച് പ്രമുഖയായി. യുഎസ് പൗരന് സ്റ്റീവ് വില്യംസാണ് ഭര്‍ത്താവ്. ഒരു മകന്, ജനക്.
എഴുത്തുകാരിയായ പ്രമീള എഴുതിയ ഭാരതത്തിലെ അനുഭവക്കുറിപ്പുകളാണ് ‘പില്‍ഗ്രിമേജ്: വണ്‍ വുമണ്‍സ് റിട്ടേണ്‍ ടു എ ചേഞ്ചിങ് ഇന്ത്യ.’
സിയാറ്റിലിന്റെ വലിയ ഭാഗം ഉള്‍പ്പെടുന്ന ഏഴാം കോണ്‍ഗ്രഷണല്‍ ഡിസ്ട്രിക്ടിലായിരുന്നു പ്രമീള മത്സരിച്ചത്. ജനകീയ വിഷയങ്ങളിലെ നിലപാട് വിജയത്തിന് സഹായകമായി. വംശീയ എതിര്‍പ്പുകള്‍ നേരിടാന്‍ അവര്‍ രൂപീകരിച്ച ‘ഹേറ്റ് ഫ്രീ സോണ്‍’ സജീവമാണ്. ഇപ്പോള്‍ ‘വണ്‍ അമേരിക്ക’ എന്നാണ് സംഘടനയുടെ പേര്. കഴിഞ്ഞവര്‍ഷം, വൈറ്റ് ഹൗസിന്റെ ചാംപ്യന്‍ ഓഫ് ചേഞ്ച് ബഹുമതിക്ക് പ്രമീള അര്‍ഹയായിരുന്നു. ജനങ്ങള്‍ക്കൊപ്പം നിന്നതിന്റെ നേട്ടമെന്നാണ് പ്രമീളയുടെ വിജയം വിശേഷിപ്പിക്കപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: