തിരുവഞ്ചൂര്‍: തൂത്തൂട്ടി മോര് ഗ്രീഗോറിയോസ് യാക്കോബായ സുറിയാനി ചാപ്പലില്‍ മോര് ഗ്രീഗോറിയോസ് ഓര്മ്മപ്പെരുനാള് 12, 13 തീയതികളില്‍ നടക്കും. ഇടുക്കി ഭദ്രാസന മെത്രാപ്പോലീത്തയും തൂത്തൂട്ടി ധ്യാനകേന്ദ്രം ഡയറക്ടറുമായ സഖറിയാസ് മോ ര്‍ പീലക്സിനോസ് പെരുന്നാള്‍ ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍സും.
12ന് വൈകിട്ട് 6ന് സന്ധ്യാനമസ്കാരം, 7ന് പെരുന്നാള്‍ സന്ദേശം, 7.30ന് റാസാ, 8.30ന് നേര്‍ച്ച, ആശീര്‍വ്വാദം. 13ന് രാവിലെ 8ന് മൂന്നിന്മേല് കുര്‍ബ്ബാന, 11ന് ആശീര്‍വ്വാദം. തുര്‍ന്ന് നേര്‍ച്ച സദ്യ, 12.30ന് കൊടിയിറക്ക്. ഉച്ചയ്ക്ക് 2മുതല്‍ ധ്യാനശുശ്രൂഷയും ഉണ്ടായിരിക്കുമെന്ന് വികാരി ഫാ. ഫിലിപ്പ് വൈദ്യന്, ട്രസ്റ്റി ജേക്കബ് കുര്യന് മഠത്തില്‍, സെക്രട്ടറി ജുബിന്‍ ഡാനിയേല്‍ പീടിയേക്കല്‍ എന്നിവര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: