തൃശൂര്‍ : വരള്‍ച്ചയുടെ ആശങ്കകളില്‍ നില്ക്കുമ്പോള് കണ്മുന്നില് കുടിവെള്ളം പാഴായിപ്പോകുന്നത് കണ്ടിട്ടും നടപടിയില്ല.
അമല ഹോസ്പിറ്റലിനടുത്ത് അടയ്ക്കാമാര്ക്കറ്റിനു എതിര്‍വശം വാട്ടര്‍ അതോറട്ടിയുടെ പൈപ്പ് പൊട്ടി വെള്ളം പോയിത്തുടങ്ങിയിട്ട് മാസങ്ങളായി. പുഴയ്ക്കലിലെ കോള്പ്പാടത്തിനുവേണ്ടിയുള്ള കനാലിനടുത്തെ പമ്പ് ഹൗസില്‍ നിന്ന് അടാട്ട് പഞ്ചായത്തിലെ കുടിവെള്ളാവശ്യത്തിന് പമ്പ് ചെയ്യുന്ന വെള്ളമാണിത്്.
ദിവസവും രാവിലെയും വൈകീട്ടും നിശ്ചിതസമയത്ത് വരുന്ന വെള്ളം രാമഞ്ചിറ ചാലിലൂടെ ഒഴുകി പറയന്തോട്ടിലേയ്ക്കെത്തുന്ന വെള്ളം റെയില്‍ട്രാക്കിലൂടെ ഒഴുകി കുറ്റൂര്‍ തോട്ടിലെത്തുന്നു. ഇത് ശ്രദ്ധയില്‍പ്പെടുത്തിയിട്ടും വാട്ടര്അതോററ്റി അധികൃതരോ അടാട്ട് പഞ്ചായത്ത് അധികൃതരോ നടപടികള്‍ സ്വീകരിച്ചിട്ടില്ല. ഹൈവെക്കടുത്ത് പൈപ്പ് പൊട്ടി ഫൗണ്ടന് കണക്കെ വെള്ളം പോകുന്നതുകാണാന്‍, വണ്ടിനിര്‍ത്തി ആസ്വദിക്കുന്നവരുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: