കല്‍പ്പറ്റ : കുറിച്ച്യര്‍മല എസ്റ്റേറ്റിലെ പാടികളില്‍ താമസിക്കുന്ന തൊഴിലാളികളുടെ മക്കള്‍ക്ക് മഞ്ഞപിത്തം ബാധിച്ച സംഭവത്തില്‍ മാനേജ്മെന്റിനെതിരെ നിയമ നടപടി സ്വീകരിക്കണമെന്ന് വയനാട് എസ്റ്റേറ്റ് മസ്ദൂര്‍ സംഘം (ബിഎംഎസ്) ജില്ലാ സെക്രട്ടറി പി.കെ.മുരളീധരന് ആവശ്യപ്പെട്ടു.
മലിനമായ കുടിവെള്ളമാണ് മഞ്ഞപിത്തം പിടിപ്പെടാന്‍ കാരണം. മാസങ്ങള്‍ക്കുമുന്‍പ് ആള്‍മറയില്ലാത്ത കിണറിലേക്ക് അഴുക്കുവെള്ളം ഒലിച്ചിറങ്ങുന്നത് മാനേജ്മെന്റിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും ആവശ്യമായ നടപടി സ്വീകരിച്ചില്ല. ഇതാണ് രോഗം പിടിപ്പെടാന്‍ പ്രധാന കാരണമായിട്ടുള്ളത്.
സംഭവത്തില്‍ ആരോഗ്യവകുപ്പും പ്ലാന്റേഷന് ഇന്‍സ്പെക്ടറും അടിയന്തിരമായി ഇടപെടണമെന്നും പി.കെ.മുരളീധരന് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: