ആലപ്പുഴ: ബാങ്ക് പണയത്തിലിരുന്ന ഭൂമി വില്ലേജ് ഓഫീസറുടെ നേതൃത്വത്തില്‍ നിയമവിരുദ്ധമായി പോക്കുവരവു ചെയ്തു നല്‍കിയതായി പരാതി. തിരുവനന്തപുരം നേമം തോട്ടത്തില്‍ വീട്ടില്‍ ശൈലജ ആര്. കര്‍ത്തയാണ് പരാതിക്കാരി. ശൈലജയുടെ ഭര്‍ത്താവ് നാരായണ്‍ രാധാകൃഷ്ണന് കര്‍ത്തയ്ക്ക് കുടുംബസ്വത്തായി പട്ടണക്കാട് വില്ലേജിലെ മേനാശ്ശേരിയില്‍ 64 സെന്റ് സ്ഥലം ലഭിച്ചിരുന്നു.
1998ല്‍ ഈ വസ്തു ചേര് ത്തല സഹകരണ അര്‍ബന്‍ ബാങ്കില്‍ പണയം വച്ചു. 2011ല്‍ അദ്ദേഹത്തിന്റെ മരണശേഷം അടുത്തവര്‍ഷം മാര്‍ച്ചില്‍ കുടിശ്ശിക തീര്‍ത്ത് 64 സെന്റ് സ്ഥലത്തിന്റെ പ്രമാണം തിരികെയെടുത്തു. എന്നാല്‍ പിന്നീട് അറിയുന്നത്. 2007ല്‍ പട്ടണക്കാട് വില്ലേജാഫീസറായിരുന്ന വി. അപ്പുക്കുട്ടന് മറ്റൊരാള്‍ക്ക് ഇതി ല്‍പ്പെട്ട 10 സെന്റ് ഭൂമി നിയമവിരുദ്ധമായി പോക്കുവരവു ചെയ്തു കൊടുത്തെന്നാണ്.
ഇതിനെതിരെ നടപടി ആവസ്യപ്പെട്ട് കാന്‍സര്‍ രോഗികൂടിയായ ശൈലജ തഹസീല്‍ദാര്‍ ജില്ലാകളക്ടര്‍, റവന്യൂമന്ത്രി, മുഖ്യമന്ത്രി, വിജിലന്‍സ് ഡിജിപി എന്നിവര്‍ക്ക് പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ല. ഇതേക്കുറിച്ച് അന്വേഷിച്ച് നടപടി സ്വീകരിക്കാന്‍ റവന്യൂ മന്ത്രി രണ്ടു തവണ കത്തു നല്‍കിയെങ്കിലും ജില്ലാ കളക്ടര്‍ വീണ എന്‍. മാധവന് പരിഗണിക്കാന്‍ തയ്യാറായില്ല.
അതിനിടെ നഷ്ടപ്പെട്ടഭൂമി തിരികെ പിടിക്കാന്‍ കേസ് നടത്താനെത്തിയ ചേര്‍ത്തല കോടതിയിലെ അഭിഭാഷകനായ ലെനിന് 30,000 രൂപയോളം ഫീസിനത്തില്‍ വാങ്ങി തന്നെ കബളിപ്പിച്ചതായും ശൈലജ പത്രസമ്മേളനത്തില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: