ടെഹ്റാന്: ഇറാനിൽ തീർത്ഥാടകരുടെ സംഘം സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപ്പെട്ട് 26 പേർ മരിച്ചു. 28 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ദക്ഷിണ ഇറാനിലെ നഗരത്തിലാണ് അപകടമുണ്ടായത്.
ഇറാഖിലേക്ക് തീർത്ഥാടനത്തിന് പോയ ഷിയാ മുസ്ലീം വിഭാഗത്തിൽപ്പെട്ടവരാണ് അപകടത്തിൽപ്പെട്ടത്. ഇറാഖിലെ കര്‍ബലയിലേക്ക് തീര്‍ഥാടനത്തിനായി പോകുകയായിരുന്ന സംഘം സഞ്ചരിച്ചിരുന്ന വാഹനം നിയന്ത്രണംവിട്ട് മറിയുകയായിരുന്നു. 16,000 പേരാണ് ഈ വര്‍ഷം മാത്രം ഇറാനില്‍ വാഹനാപകടത്തില്‍ മരിച്ചതെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്..
പ്രതികരിക്കാൻ ഇവിടെ എഴുതുക: