കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന് ഉള്‍പ്പെട്ട ലാവ്ലിന് കേസില്‍ റിവിഷന്‍ ഹര്‍ജി ഇന്ന് പരിഗണിക്കും. സിബിഐയ്ക്ക് വേണ്ടി സൗത്ത് സോണ്‍ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ കെ.എം. നടരാജ് ഹാജരാകും. ഹര്‍ജി പരിഗണിക്കേണ്ടിയിരുന്ന ജസ്റ്റിസ് കെമാല്‍പാഷ അവധിയായതിനാല്‍ ജസ്റ്റിസ് സുനില്‍ തോമസിന്റെ ബെഞ്ചായിരിക്കും ഹര്‍ജി പരിഗണിക്കുക.
കേസില്‍ പിണറായി വിജയന് അടക്കമുള്ളവരെ കുറ്റവിമുക്തനാക്കിക്കൊണ്ടുള്ള തിരുവനന്തപുരം സിബിഐ കോടതിയുടെ ഉത്തരവ് ചോദ്യം ചെയ്ത് സിബിഐയാണ് ഹൈക്കോടതിയെ സമീപിച്ചത്. 2013 നവംബര്‍ അഞ്ചിനായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന് അടക്കമുള്ളവരെ ലാവ്ലിന് കേസില്‍ വിചാരണ കൂടാതെ കുറ്റവിമുക്തരാക്കിക്കൊണ്ടുള്ള ഉത്തരവുണ്ടായത്. പ്രതികള്‍ക്കെതിരെ വ്യക്തമായ തെളിവുകള്‍ ഉണ്ടായിട്ടും കോടതി ഇത് പരിഗണിച്ചില്ലെന്നാണ് സിബിഐയുടെ വാദം.
പന്നിയാര്‍ ജലവൈദ്യുത പദ്ധതികളുടെ പുനരുദ്ധാരണത്തിന്, കനേഡിയന്‍ കമ്പനിയായ എസ്എന്‍സി ലാവലിനുമായി ഒപ്പിട്ട കരാറുകളുമായി ബന്ധപ്പെട്ട വ്യവസ്ഥാ ലംഘനങ്ങളാണ് ലാവലിന്‍ കേസിന് കാരണം. കരാര്‍ ലാവലിന്‍ കമ്പനിക്ക് നല്‍കിയതിലൂടെ സംസ്ഥാനത്തിന് 374 കോടി രൂപയുടെ നഷ്ടം ഉണ്ടായെന്നാണ് കേസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: