മെക്സിക്കോ സിറ്റി: ഫുട്ബോള്‍ കളിക്കിടെ ചുവപ്പ് കാര്‍ഡ് കാണിച്ചതിന്റെ ദേഷ്യത്തില്‍ കളിക്കാരന് റഫറിയെ മൈതാനത്ത് തല കൊണ്ടിടിച്ച് കൊന്നു. മെക്സിക്കോയിലെ പ്രാദേശിക ലീഗിലാണ് സംഭവം. റൂബെന്‍ റിവേര വാസ്ക്വീ എന്ന കളിക്കാരനാണ് റഫറി വിക്ടര്‍ ടേജോയെ തല കൊണ്ടിടിച്ച് വീഴ്ത്തിയത്.
ഞായറാഴ്ച രാവിലെ പത്തരയോടെ മെക്സിക്കോയിലെ ഹിഡാല്‍ഗോയിലാണ് സംഭവം. എഡബ്ല്യൂഒഎല് ടീമിന്റെ താരമാണ് റുബെന്‍. ഇടിയേറ്റ് നിലത്തുവീണ ടേജോ തല്‍ക്ഷണം മരിച്ചു.
ഇതിന് മുമ്പ് ചുവപ്പ് കാര്‍ഡ് കാണിച്ചതിന്റെ പേരില്‍ ഒരു ബ്രസീല്‍ താരം റഫറിയെ ആക്രമിക്കാന്‍ ശ്രമിച്ചിരുന്നു. ബ്രസീല്‍ ക്ലബ് ഗ്വാരാനി എഫ്സിയുടെ പ്രതിരോധ താരം അന്റോണിയോ ഫെരേരയാണ് റഫറിയെ ആക്രമിക്കാന്‍ ശ്രമിച്ചത്. തുടര്‍ന്ന് സഹകളിക്കാരും സുരക്ഷാ ജീവനക്കാരും വന്ന് ഫെരേരയെ പിടിച്ചുവച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: