മേപ്പയ്യൂര്‍: ഭക്ഷ്യഭദ്രതാ നിയമം നടപ്പാക്കുക, പുലപ്രക്കുന്ന് സാംബവ കോളനിയുടെ ശോച്യാവസ്ഥക്ക് അടിയന്തര പരിഹാരമുണ്ടാക്കുക, റേഷന്‍ മുന്‍ഗണനാ മുന്‍ഗണനേതര ലിസ്റ്റിലെ അപാകത പരിഹരിക്കുക, മേപ്പയ്യൂരിലെ മാലിന്യ പ്രശ്‌നത്തിന് പരിഹാരമുണ്ടാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ബിജെപി മേപ്പയ്യൂര്‍ പഞ്ചായത്ത് സമിതിയുടെ ആഭിമുഖ്യത്തില്‍ സായാഹ്ന ധര്‍ണ നടത്തുന്നു. നവംബര്‍ ഒമ്പതിന് മേപ്പയ്യൂര്‍ ടൗണിലാണ് ധര്‍ണ നടക്കുക. പ്രമുഖ നേതാക്കള്‍ പങ്കെടുക്കും.
















