പേരാമ്പ്ര: ചങ്ങരോത്ത് എംയുപി സ്‌കൂള്‍ നഴ്‌സറി വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചസ്‌കൂള്‍ വാഹന ഡ്രൈവറെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും ഇക്കാര്യത്തില്‍ പോലീസും സ്‌കൂള്‍ മാനേജ്‌മെന്റും തുടരുന്ന അലംഭാവം അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് ബിജെപി ബൂത്ത് കമ്മറ്റികളുടെ സംയുക്താഭിമുഖ്യത്തില്‍ സ്‌കൂളിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി.
ധര്‍ണ ബിജെപി പേരാ മ്പ്ര നിയോജകമണ്ഡലം സമിതി പ്രസിഡന്റ് എന്‍.ഹരിദാസ് ഉദ്ഘാടനം ചെയ്തു. ബിജെപി ചങ്ങരോത്ത് പഞ്ചായത്ത് സമിതി പ്രസിഡന്റ് എ.സി. രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. മണ്ഡലം ജനറല്‍സെക്രട്ടറി എ.ബാലചന്ദ്രന്‍, ന്യൂനപക്ഷ മോര്‍ച്ച ജില്ലാസെക്രട്ടറി കാസിം ഹാജി പട്ടികജാതി മോര്‍ച്ച ജില്ലാ വൈസ് പ്രസിഡന്റ് കെ.പി. രാഘവന്‍, മഹിളാമോര്‍ച്ച നിയോജകമണ്ഡലം പ്രസിഡന്റ് കെ.സി. ജിഷ , ഇ.ടി.ബാലന്‍ എന്‍.എം രവീന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു. ടി.രാജീവന്‍ സ്വാഗതവും കെ.കെ. മോഹനന്‍ നന്ദിയും പറഞ്ഞു.
എ.സി രാമകൃഷ്ണന്‍, ശ്രീജ, ഗിരീഷ് വി.എം, സുധീഷ് കെ.സി, തുടങ്ങിയവര്‍ ധര്‍ണക്കും മാര്‍ച്ചിനും നേതൃത്വം നല്‍കി.
















