ശ്രീനഗര്‍: അതിര്‍ത്തിയില്‍ വീണ്ടും പാക് പ്രകോപനം. രജൗരിയിലെ നൗഷേരയിലാണ് പാക്‌സൈന്യം ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെ ആക്രമണം അഴിച്ചു വിട്ടത്. ഇന്ത്യന്‍ സൈന്യം തിരിച്ചടിച്ചുവെന്നാണ് റിപ്പോര്‍ട്ട്.
രണ്ട് മാസത്തിനിടെ പാക്ക് സേന നടത്തുന്ന 110-ാം വെടിനിര്‍ത്തല്‍ കരാര്‍ ലംഘനമാണിത്. ഷോപ്പിയാനില്‍ കഴിഞ്ഞ ദിവസം സൈന്യവും ഭീകരരും തമ്മില്‍ നടന്ന ഏറ്റുമുട്ടലില്‍ ഒരു സൈനികന്‍ വീരമൃത്യു വരിച്ചിരുന്നു.
ഞായറാഴ്ച പാക്ക് സേന നടത്തിയ ആക്രമണത്തില്‍ രണ്ട് ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടിരുന്നു.
















