വാരാണസി: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ഹിലാരി ക്ലിന്റന്റെ വിജയത്തിനായി വാരാണസിയില്‍ പ്രത്യേക പൂജ. സിദ്ധേശ്വര്‍നാഥ് ക്ഷേത്രത്തില്‍ അഞ്ചംഗ ബ്രാഹ്മണ സംഘമാണ് പൂജ നടത്തിയത്.
ഹിലാരിയുടെ ജയം ഭാരത-അമേരിക്കന്‍ ബന്ധത്തില്‍ പുതിയ അധ്യായം തുറക്കുമെന്ന് ബിജെപി നേതാവും സംഘാടകനുമായ ഗുല്‍ഷന്‍ കപൂര്‍ പറഞ്ഞു.
ഹിലാരിക്കും മുന്‍ പ്രസിഡന്റും ഭര്‍ത്താവുമായ ബില്‍ കിന്റനും ഭാരതവുമായി നല്ല ബന്ധമാണുള്ളത്. സ്ത്രീകളുടെ ശക്തിയെ കാണിക്കുന്നതായിരിക്കും ഹിലാരിയുടെ ജയമെന്നും കപൂര്‍ കൂട്ടിച്ചേര്‍ത്തു.
















