ന്യൂദല്‍ഹി: ജനുവരി മുതല്‍ ഒക്‌ടോബര്‍ വരെയുള്ള കാലയളവില്‍ രാജ്യത്ത് 76 കടുവകളെ കൊന്നതായി ദേശീയ കടുവ സംരക്ഷണ അതോറിട്ടിയുടെ പഠനം. 2010ന് ശേഷമുള്ള ഉയര്‍ന്ന നിരക്കാണിത്.
മധ്യപ്രദേശ്, കര്‍ണാടക സംസ്ഥാനങ്ങളിലാണ് കൂടുതല്‍ വേട്ട നടന്നിരിക്കുന്നത്. വനം പരിസ്ഥിതി മന്ത്രാലയത്തിന് കീഴിലുള്ള സ്വതന്ത്ര സംഘടനയാണ് കടുവ സംരക്ഷണ അതോറിട്ടി. 76 മരണങ്ങളില്‍ 41 കേസുകള്‍ വനം അധികാരികള്‍ അന്വേഷിക്കുന്നുണ്ട്. റോഡപകടങ്ങളിലും പ്രകൃതി ദുരന്തങ്ങളിലുമാണ് കുറച്ച് മരണം.
















