ബെംഗളൂരു: സിനിമാ ചിത്രീകരണത്തിനിടെ ഹെലികോപ്റ്റര്‍ അപകടത്തില്‍ കര്‍ണാടകത്തില്‍ രണ്ട് പ്രമുഖ താരങ്ങള്‍ കൊല്ലപ്പെട്ടു. കന്നഡ നടന്‍മാരായ രാഘവ് ഉദയ്, അനില്‍ എന്നിവരാണ് മരിച്ചത്. ഹെലികോപ്റ്ററില്‍ നിന്നു ചാടിയ നടന്‍ ദുനിയാ വിജയ് രക്ഷപ്പെട്ടു.
ഉച്ചയ്‌ക്ക് മൂന്ന് മണിയോടെയാണ് സിനിമാലോകത്തെ നടുക്കിയ അപകടം.
ഹെലികോപ്റ്ററില്‍ നിന്ന് കായലിലേക്ക് ചാടുന്ന രംഗങ്ങള്‍ ചിത്രീകരിക്കുന്നതിനിടെയാണ് സംഭവം. ഹെലികോപ്റ്ററില്‍ നിന്ന് ആദ്യം ചാടിയ ഉദയും അനിലും മുങ്ങിപ്പോകുന്നത് കണ്ടിട്ടും ദുനിയാ വിജയ് പിന്നാലെ ചാടി. എന്നാല്‍ ദുനിയാ വിജയും മുങ്ങിപ്പോയെങ്കിലും സമിപത്തുള്ള ചെറു ബോട്ടെത്തി രക്ഷിച്ചു.
സുരക്ഷാ സജ്ജീകരണങ്ങളില്ലാതെ ഷൂട്ടിങ് നടത്തിയതിന് അണിയറപ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു.
















