എഫ്‌സി ഗോവ കോച്ച് സീക്കോ പത്രസമ്മേളനത്തില്‍ സംസാരിക്കുന്നു. ഗ്രിഗറി അര്‍നോലിന്‍ സമീപം
കൊച്ചി: വിജയിക്കുക എന്നതില്‍ കവിഞ്ഞ് യാതൊന്നും തന്റെ മുന്നിലില്ലെന്ന് ഇതിഹാസ ഫുട്‌ബോള്‍ താരവും എഫ്‌സി ഗോവ പരിശീലകനുമായ സീക്കോ. അവസാന നിമിഷങ്ങളില്‍ ഗോള്‍ വഴങ്ങി തോല്‍വിയിലേക്ക് പോകുന്നതാണ് തിരിച്ചടിയാകുന്നത്.
കഴിഞ്ഞ മത്സരങ്ങളിലെല്ലാം ഇതു സംഭവിച്ചു. ഇതിനു മാറ്റം വരുമെന്ന പ്രതീക്ഷയും അദ്ദേഹം പ്രകടിപ്പിച്ചു. മത്സരത്തിന് മുന്നോടിയായി വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആദ്യ പാദത്തില്‍ ഹോം ഗ്രൗണ്ടില്‍ തോറ്റുവെങ്കിലും ഇന്നിറങ്ങുന്നത്—പുതിയ ഗെയിം എന്ന നിലയില്‍ കണ്ടുകൊണ്ടായിരിക്കുമെന്നും സീക്കോ പറഞ്ഞു.
ഐ.എസ്എല്‍ മത്സര ഷെഡ്യൂള്‍ ഒരുവര്‍ഷം നീളുന്ന വിധത്തില്‍ ആക്കണമെന്ന നിര്‍ദ്ദേശവും സീക്കോ മുന്നോട്ടുവെച്ചു.
















