ന്യൂദല്‍ഹി: ആപ്പ് നേതാവും ദല്‍ഹി മുന്‍ മന്ത്രിയുമായ സന്ദീപ് കുമാറിന് ബലാത്സംഗ കേസില്‍ ജാമ്യം.
സപ്തംബര്‍ മൂന്നു മുതല്‍ ഇയാള്‍ ജയിലിലാണ്. പീഡിപ്പിച്ചെന്നു സ്ത്രീ പരാതി നല്‍കുകയും തെളിവായി സിഡി പുറത്തുവരികയും ചെയ്തതിനെ തുടര്‍ന്ന് ആം ആദ്മി പാര്‍ട്ടി സന്ദീപിനെ പുറത്താക്കി.
ഇയാള്‍ക്കെതിരേ ലൈംഗിക ചൂഷണം, ബലാത്സംഗം, വിഷവസ്തു കൊടുക്കല്‍, അപകീര്‍ത്തിപ്പെടുത്തല്‍ തുടങ്ങി ഒട്ടേറെ കേസുകള്‍ ചുമത്തി.
















