ന്യൂദല്‍ഹി: ദുര്‍മന്ത്രവാദം നടത്തുന്നുവെന്ന പേരില്‍ പ്രതിവര്‍ഷം നൂറിലേറെപ്പേര്‍ ഭാരതത്തില്‍ കൊല്ലപ്പെടുന്നുവെന്ന് റിപ്പോര്‍ട്ട്. ഏറ്റവും പുതിയ സംഭവം ആസാമില്‍ രണ്ട് സ്ത്രീകള്‍ കൊല്ലപ്പെട്ടതാണ്. ഇവര്‍ ദുര്‍മന്ത്രവാദികളാണെന്ന് ആരോപിച്ച് ആള്‍ക്കൂട്ടം പിടികൂടി കൊലപ്പെടുത്തുകയായിരുന്നു.
ദേശീയ ക്രൈം റെക്കോര്‍ഡ് ബ്യൂറോയുടെ കണക്കു പ്രകാരം 1999 മുതല്‍ ഇതുവരെ 2,600 ദുര്‍മന്ത്രവാദികളാണ് കൊല്ലപ്പെട്ടത്.
ഝാര്‍ഖണ്ഡിലാണ് ഏറ്റവും കൂടുതല്‍ , 496 പേര്‍. ആന്ധ്രയാണ് രണ്ടാമത് (456). ഒഡീഷയില്‍ 441 പേരും മദ്ധ്യപ്രദേശില്‍ 268 ദുര്‍മന്ത്രവാദികളും കൊല്ലപ്പെട്ടു. ഹരിയാന (211), മഹാരാഷ്‌ട്ര (153), ഛത്തീസ്ഗഢ് (152), ബീഹാര്‍ (122) എന്നിങ്ങനെയാണ് കണക്കുകള്‍.
ഏറ്റവും കൂടുതല്‍ പേര്‍ കൊല്ലപ്പെട്ടത് 2011 ലാണ്, 240 പേര്‍. 2005 ല്‍ 197 പേരും 2006 ല്‍ 177 പേരും കൊല്ലപ്പെട്ടു. 1999 ല്‍ 78 പേര്‍ കൊല്ലപ്പെട്ടു, 2015 ല്‍ അത് 135 ആയി.
















