ന്യൂദൽഹി: വിസ നിയമം ലഘൂകരിക്കണമെന്ന ആവശ്യം നിരസിച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ വിസ അപേക്ഷകർക്കായി നല്ല സംവിധാനമാണ് ബ്രിട്ടനിൽ നിലവിലുള്ളതെന്ന് അറിയിച്ചു. ഭാരതത്തിൽ നിന്നുള്ള 10 വിസ അപേക്ഷയിൽ ഒമ്പതും സ്വീകരിക്കുന്നുണ്ടെന്നും ക്വാട്ട ഇനിയും ഉയർത്താനാകില്ലെന്നും അവർ പറഞ്ഞു.
പ്രമുഖ ഭാരത ബിസിനസുകാർക്ക് ബ്രിട്ടനിലേക്കെത്താനായി അത് കൂടുതൽ എളുപ്പമാക്കുമെന്നും തെരേസ മേ കൂട്ടിച്ചേർത്തു. മൂന്നു ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി ഭാരതത്തിലെത്തിയ മേ ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും പ്രസിഡന്റ് പ്രണബ് മുഖര്‍ജിയുമായും കൂടിക്കാഴ്ച നടത്തും.
വ്യാപാരം, വിദേശ നിക്ഷേപം, പ്രതിരോധം തുടങ്ങിയ മേഖലകളിൽ ഭാരത – യു.കെ കരാർ ഉറപ്പിക്കുകയാണ് സന്ദർശനത്തിന്റെ ലക്ഷ്യം. ബ്രിട്ടീഷ് പ്രധാനമന്ത്രിയായ ശേഷം യൂറോപ്പിനു പുറത്ത് മേ നടത്തുന്ന ആദ്യ ഉഭയകക്ഷി സന്ദര്‍ശനമാണിത്. ചൊവ്വാഴ്ച ബ്രിട്ടീഷ് പ്രധാനമന്ത്രി തിരികെ മടങ്ങും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: