ആലപ്പുഴ: കൂച്ച് ബെഹാര്‍ ട്രോഫി അണ്ടര്‍ 19 ക്രിക്കറ്റില്‍ ഹരിയാനയ്ക്കെതിരെ കേരളം വന്‍ ലീഡിലേക്ക്. ഹരിയാനയുടെ ആദ്യ ഇന്നിങ്സ് 141ല്‍ അവസാനിപ്പിച്ച കേരളം, രണ്ടാം ദിവസം കളിനിര്‍ത്തുമ്പോള്‍ രണ്ടാമിന്നിങ്സില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 161 റണ്‍സില്‍. സ്കോര്‍: കേരളം – 270, 161/1, ഹരിയാന – 141.
ഫനൂസിന്റെ നാലു വിക്കറ്റ് പ്രകടനമാണ് കേരളത്തിന് മികച്ച ലീഡ് സമ്മാനിച്ചത്. നായകന് സിജോമോന്‍ ജോസഫ് രണ്ടും, വിവേക്, അഖില്‍ അനില്‍ എന്നിവര്‍ ഓരോന്നും വിക്കറ്റെടുത്തു. 26 റണ്‍സെടുത്ത വൈ.ആര്. ശര്‍മ ടോപ് സ്കോറര്‍. എ.എ. തന്‍വറും (25) പിന്തുണ നല്കി.
ഓപ്പണര്‍ രോഹന് കുന്നുമ്മലിന്റെ വേഗമേറിയ ബാറ്റിങ്ങാണ് രണ്ടാം ദിവസം തന്നെ കളി കേരളത്തിന്റെ കൈയിലാക്കിയത്.
77 പന്തില്‍ 14 ഫോറുകളോടെ 90 റണ്‍സെടുത്തു രോഹന്. ഓപ്പണര്‍ അനന്ദ് കൃഷ്ണന് (50), അര്ജുന് അലി (13) ക്രീസില്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: