മാഡ്രിഡ്: സ്പാനിഷ് ഫുട്‌ബോള്‍ ലീഗില്‍ മലാഗയ്‌ക്ക് ജയം. സ്‌പോര്‍ട്ടിങ് ജിയോണിനെ രണ്ടിനെതിരെ മൂന്നു ഗോളിന് തോല്‍പ്പിച്ചു. പാബ്ലൊ ഫോമല്‍സ്, സാന്ദ്രൊ റാമിറസ്, സാന്റോസ് എന്നിവര്‍ മലാഗയ്‌ക്കായി ലക്ഷ്യം കണ്ടപ്പോള്‍, വിഗ്വേര, ദ്യുജെ കോപ്പ് എന്നിവര്‍ സ്‌പോര്‍ട്ടിങ്ങിന്റെ ആശ്വാസം.
ജര്‍മന്‍ ലീഗില്‍ ഹെര്‍ത്ത എതിരില്ലാത്ത മൂന്നു ഗോളിന് ബൊറൂസിയ മോണ്‍ചെംഗ്ലാദ്ബാക്കിനെ കീഴടക്കി. സലോമന്‍ കാലൗവിന്റെ ഹാട്രിക്ക് മത്സരത്തിന്റെ സവിശേഷത.
ഫ്രഞ്ച് ലീഗില്‍ ഒളിമ്പിക് മാഴ്‌സലെയ്‌ക്ക് തോല്‍വി. മോണ്ട്‌പെല്ലിയറിനോട് ഒന്നിനെതിരെ മൂന്നു ഗോളിന് തോറ്റു മാഴ്‌സലെ. റയാദ് ബൗദെബൗസിന്റെ ഇരട്ട ഗോളും സ്റ്റീവ് മൗനിയുടെ ഗോളും മോണ്ട്‌പെല്ലിയര്‍ ജയത്തിനു പകിട്ട്. പയന്നിയറുടെ സെല്‍ഫ് ഗോള്‍ മാഴ്‌സലെയുടെ ആശ്വാസം.
















