പാരീസ്: ഇനി പുരുഷ ടെന്നീസിലെ ലോക ഒന്നാം നമ്പര്‍ താരം ബ്രിട്ടന്റെ ആന്‍ഡി മുറെ. പാരീസ് മാസ്റ്റേഴ്‌സ് ഫൈനലിലെത്തിയതോടെയാണ് നൊവാക് ദ്യോകോവിച്ചിനെ മറികടന്ന് മുറെ മുന്നേറിയത്. 122 ആഴ്ച യാണ് ദ്യൊകോവിച്ച് ഒന്നാംസ്ഥാനത്ത് തുടര്‍ന്നത്.
പാരീസ് മാസ്റ്റേഴ്‌സ് ടെന്നീസ് ക്വാര്‍ട്ടറില്‍ മരിയന്‍ സിലിച്ചിനോട് തോറ്റു പുറത്തായതോടെ (6-4, 7-6) ദ്യോകൊയുടെ സ്ഥാനത്തിന് ഭീഷണിയുയര്‍ന്നിരുന്നു. തോമസ് ബെര്‍ഡിച്ചിനെ തോല്‍പ്പിച്ച മുറെ (7-6, 7-5) സെമിയിലുമെത്തി. ഫൈനലിലെത്തിയാല്‍ മാത്രമേ മുറെയ്‌ക്ക് ഒന്നാം സ്ഥാനം ലഭിക്കുമായിരുന്നുള്ളു.
സെമിയിലെ എതിരാളി മിലോസ് റാവൊനിക്ക് പരിക്കു മൂലം പിന്മാറിയതോടെ സെമി കളിക്കാതെ തന്നെ ഒന്നമതെത്തി ബ്രിട്ടീഷ് താരം. പാരീസ് കിരീടത്തിനായി ഇന്ന് ജോണ്‍ ഇസ്‌നറെ നേരിടും മുറെ.
















