ജയ്‌പൂര്‍: കേരളത്തിനെതിരായ രഞ്ജി ട്രോഫി ക്രിക്കറ്റ് ഗ്രൂപ്പ് സി മത്സരത്തില്‍ ഹരിയാനയ്‌ക്ക് ബാറ്റിങ് തകര്‍ച്ച. ആദ്യ ദിവസം കളി നിര്‍ത്തുമ്പോള്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 227 റണ്‍സില്‍ അവര്‍.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങേണ്ടി വന്ന ഹരിയാനയെ പേസര്‍മാരായ സന്ദീപ് വാര്യരും അരങ്ങേറ്റക്കാരന്‍ വിനോദ് കുമാറുമാണ് തകര്‍ത്തത്. സന്ദീപ് 25 ഓവറില്‍ 59 റണ്‍സ് വഴങ്ങി നാലു വിക്കറ്റെടുത്തപ്പോള്‍, വിനോദ് 20 ഓവറില്‍ 37 റണ്‍സിന് മൂന്ന് ഇരകളെ കണ്ടെത്തി. ശേഷിച്ച വിക്കറ്റ് ജലജ് സക്‌സേനയ്‌ക്ക്. 51 റണ്‍സുമായി പുറത്താകാതെ നില്‍ക്കുന്ന ആര്‍.പി. ശര്‍മ ടോപ് സ്‌കോറര്‍. മോഹിത് ഹൂഡ (30), സഞ്ജയ് പഹല്‍ (24 നോട്ടൗട്ട്), നായകന്‍ മോഹിത് ശര്‍മ (24), നിതിന്‍ സെയ്‌നി (21), ചൈതന്യ ബിഷ്‌ണോയി (21) എന്നിവരും സംഭാവന നല്‍കി. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ വിഷ്ണു വിനോദും കേരളത്തിനായി അരങ്ങേറി.
















