ശ്രീനഗര്‍: സ്‌കൂളുകള്‍ക്കു പുറമേ ഭീകരര്‍ കോളേജുകളും നശിപ്പിച്ചു തുടങ്ങി. കശ്മീര്‍ താഴ്‌വരയിലെ ഏറ്റവും പഴക്കമുള്ള, ആനി ബസന്റ് 1905ല്‍ സ്ഥാപിച്ച എസ്പി കോളേജാണ് കത്തിച്ചത്. കാവല്‍ക്കാരന്‍ സൂചന നല്‍കിയതോടെ പോലീസും മറ്റും എത്തിയതിനാല്‍ വലിയ തീപ്പിടിത്തം ഒഴിവായി. കോളേജിലേക്ക് പെട്രോള്‍ ബോംബുകള്‍ വലിച്ചെറിയുകയായിരുന്നു. ഭീകരര്‍ ഇതിനകം 30 സ്‌കൂളുകളാണ് കത്തിച്ചത്. കുട്ടികള്‍, പ്രത്യേകിച്ച് പെണ്‍കുട്ടികള്‍, ഇത്രയും പഠിച്ചാല്‍ മതിയെന്നാണ് ഭീകര സംഘടനകള്‍ പറയുന്നത്.
കോളേജിന്റെ ജനാലകളും മറ്റും കത്തി നശിച്ചു. ജീവശാസ്ത്ര വിഭാഗം പ്രവര്‍ത്തിച്ചിരുന്ന ഭാഗത്ത് കാര്യമായ നാശമുണ്ടായി. ജമ്മുകശ്മീര്‍ മഹാരാജാവ് പ്രതാപ് സിങ്ങിന്റെ ആവശ്യപ്രകാരം സ്ഥാപിച്ചതാണിത്.
















