ബെര്‍ലിന്‍: ഫോര്‍മുല വണ്‍ മുന്‍ ലോക ചാമ്പ്യന്‍ മൈക്കിള്‍ ഷുമാക്കറിന്റെ ആരോഗ്യനിലയില്‍ പുരോഗതി. ഫെരാരി ടീമിന്റെ സാങ്കേതിക വിഭാഗം തലവനായിരുന്ന റോസ് ബ്രൗണ്‍, ഷുമാക്കറെ സന്ദര്‍ശിച്ച ശേഷം വെളിപ്പെടുത്തിയതാണിത്. ആരോഗ്യനിലയില്‍ പുരോഗതിയുടെ സൂചനകളുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ഷുമാക്കര്‍ ഫെരാരിക്കായി ട്രാക്കിലിറങ്ങിയ സമയത്ത് ബ്രൗണായിരുന്നു സാങ്കേതിക വിഭാഗം തലവന്‍.2013ല്‍ മെരിബെല്ലിലെ ആല്‍പൈന്‍ റിസോര്‍ട്ടില്‍ സ്‌കീയിങ്ങിനിടെ വീണ് തലയ്‌ക്കു പരിക്കേറ്റാണ് ഷുമാക്കര്‍ അബോധാവസ്ഥയിലായത്. ദീര്‍ഘനാള്‍ ആശുപത്രിയില്‍ ചെലവഴിച്ച ശേഷം വീട്ടിലേക്കു മാറ്റി. സ്വകാര്യത കാത്തുസൂക്ഷിക്കാനുള്ള കുടുംബത്തിന്റെ തീരുമാനപ്രകാരമായിരുന്നു നടപടി. സന്ദര്‍ശകര്‍ക്ക് കര്‍ശന നിയന്ത്രണമാണ് വീട്ടുകാര്‍ ഏര്‍പ്പെടുത്തിയത്.
















