പാരീസ്: പാരീസ് മാസ്റ്റേഴ്‌സ് ടെന്നീസില്‍ ലോക ഒന്നാം നമ്പര്‍ നൊവാക് ദ്യോകോവിച്ച്, രണ്ടാം നമ്പര്‍ ആന്‍ഡി മുറെ എന്നിവര്‍ ക്വാര്‍ട്ടറില്‍. ടൂര്‍ണമെന്റ് ജയിക്കാനായാല്‍ 122 ആഴ്ച നീണ്ട ദ്യോകൊവിച്ചിന്റെ ഒന്നാം നമ്പര്‍ പദവി അവസാനിപ്പിക്കാനാകും മുറെയ്‌ക്ക്.
ആദ്യ സെറ്റില്‍ തിരിച്ചടി നേരിട്ട ശേഷം ബള്‍ഗേറിയയുടെ ഗ്രിഗര്‍ ദിമിത്രോവിനെ തോല്‍പ്പിച്ചു ദ്യോകൊ, സ്‌കോര്‍: 4-6, 6-2, 6-3. പതിമൂന്നാം സീഡ് ലൂക്കാസ് പൗലേറ്റയെ തുടര്‍ച്ചായ സെറ്റില്‍ കീഴടക്കി മുറെ, സ്‌കോര്‍: 6-3, 6-0.
















