കൊച്ചി: അണ്ടര്‍ 19 യൂത്ത് ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലേക്ക് കേരള താരം ഡാരില്‍ എസ്. ഫെരാരിയോ തെരഞ്ഞെടുക്കപ്പെട്ടു. അഭിഷേക് ശര്‍മ്മയാണ് ക്യാപ്റ്റന്‍. ഡിസംബര്‍ 13 മുതല്‍ 24രെ ശ്രീലങ്കയിലാണ് യൂത്ത് ഏഷ്യാ കപ്പ് നടക്കുന്നത്.
ഇന്നലെ ദല്‍ഹിയില്‍ ചേര്‍ന്ന സെലക്ഷന്‍ കമ്മറ്റിയോഗത്തിനുശേഷമാണ് ടീം പ്രഖ്യാപിച്ചത്.
റൈഫി വിന്‍സെന്റ് ഗോമസ്, ശ്രീകുമാര്‍ നായര്‍, എം. സുരേഷ് കുമാര്‍, സഞ്ജു സാംസണ്‍, റോഹന്‍ പ്രേം തുടങ്ങിയവരാണ് മുന്‍പ് അണ്ടര്‍ 19 ഇന്ത്യന്‍ ടീമിനുവേണ്ടി കളിച്ച താരങ്ങള്‍.
2014-ല്‍ വിജയ് മര്‍ച്ചന്റ് ട്രോഫിക്കായുള്ള മത്സരത്തില്‍ തമിഴ്‌നാടിനെ നയിച്ച ഡാരില്‍ കഴിഞ്ഞ വര്‍ഷമാണ് കേരളത്തിലേക്ക് മാറിയത്. ക്രിക്കറ്റിനോടുള്ള അമിതമായ സ്‌നേഹംമൂലം 11-ാം ക്ലാസ്സില്‍വച്ച് പഠിത്തവും ഉപേക്ഷിച്ചു.
















