Sunday, August 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ബൊറൂസിയ പ്രീ ക്വാര്‍ട്ടറില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 3, 2016, 09:38 pm IST
inSports

പാഴായ ഡൈവിങ്ങ്… ലെഗിയ വാഴ്‌സോയുടെ തിബോള്‍ട്ട് മൗലിനിയുടെ (75) ഷോട്ട് മുഴുനീളെ പറന്ന റയല്‍ ഗോളി കെയ്‌ലര്‍ നവാസിനെ മറികടന്ന് വലയില്‍

ലണ്ടന്‍: യുവേഫ ചാമ്പ്യന്‍സ് ലീഗ് നോക്കൗട്ട് റൗണ്ടില്‍ പ്രവേശിക്കാന്‍ നിലവിലെ ചാമ്പ്യന്മാരായ റയല്‍ മാഡ്രിഡിനും ചരിത്രത്തിലാദ്യമായി കളിക്കാനിറങ്ങിയ പ്രീമിയര്‍ ലീഗ് ചാമ്പ്യന്മാര്‍ ലെസ്റ്ററിനും കാത്തിരിക്കണം. റയലും ലെസ്റ്ററും തങ്ങളുടെ മത്സരങ്ങളില്‍ സമനില പാലിച്ചതോടെയാണ് കാത്തിരിപ്പ് നീണ്ടത്.

വിജയത്തോടെ ബൊറൂസിയ ഡോര്‍ട്ട്മുണ്ട് പ്രീ ക്വാര്‍ട്ടര്‍ ഉറപ്പിച്ചപ്പോള്‍ ടോട്ടനത്തിന് തോല്‍വി നേരിട്ടു.

റയലിന് ലെഗിയ ഷോക്ക്

ഗ്രൂപ്പ് എഫില്‍ നടന്ന എവേ മത്സരത്തില്‍ താരതമ്യേന ദുര്‍ബലരായ ലെഗിയ വാഴ്‌സോയോടാണ് റയല്‍ സമനില പാലിച്ചത്. അടച്ചിട്ട സ്‌റ്റേഡിയത്തില്‍ നടന്ന കളിയില്‍ ഇരുടീമുകളും 3 ഗോള്‍ വീതം നേടി. കഴിഞ്ഞ സെപ്റ്റംബര്‍ 14ന് വാഴ്‌സോ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ലെഗിയയെ ബൊറൂസിയ ഡോര്‍ട്ടുമുണ്ട് ആറ് ഗോളുകള്‍ക്ക് തോല്‍പ്പിച്ചപ്പോള്‍ ലെഗിയയുടെ ആരാധകര്‍ പ്രശ്‌നമുണ്ടാക്കിയിരുന്നു. ഇതിനെ തുടര്‍ന്നാണ് റയലുമായുള്ള കളി അടച്ചിട്ട സ്‌റ്റേഡിയത്തില്‍ നടത്തിയത്.

ഒരുഘട്ടത്തില്‍ 2-0ന് മുന്നിട്ടുനിന്ന റയല്‍ പിന്നീട് 3-2ന് പിന്നിലായി. ഒടുവില്‍ 85-ാം മിനിറ്റില്‍ കൊവാസിസ് റയലിന്റെ രക്ഷകനായി അവതരിച്ചു.

കളിയുടെ തുടക്കം മുതല്‍ റയലിനായിരുന്നു ആധിപത്യം. പന്ത് കൈവശം വെക്കുന്നതിലും ഷോട്ടുകള്‍ പായിക്കുന്നതിലും അവര്‍ ഏറെ മുന്നിട്ടുനിന്നു. മത്സരത്തിന്റെ 57-ാം സെക്കന്‍ഡില്‍ റയല്‍ മുന്നിലെത്തുകയും ചെയ്തു. ക്രിസ്റ്റിയാനോ റൊണാള്‍ഡോ തലകൊണ്ട് നല്‍കിയ പാസാണ് നല്ലൊരു ഇടംകാലന്‍ ഷോട്ടിലൂടെ ഗരെത്ത് ബെയ്ല്‍ ഗോളാക്കിയത്. ചാമ്പ്യന്‍സ് ലീഗ് ചരിത്രത്തിലെ ഏറ്റവും വേഗതയേറിയ ഗോളാണ് ഇത്. പിന്നീട് കളിയുടെ 35-ാം മിനിറ്റില്‍ അവര്‍ ലീഡ് ഉയര്‍ത്തി. മിനിറ്റില്‍ ബെയ്ല്‍ നല്‍കിയ പാസ് കരീം ബെന്‍സേമ ലക്ഷ്യത്തിലെത്തിച്ചു. ഇതോടെ റയല്‍ അനായസ വിജയം നേടുമെന്ന് തോന്നിച്ചു. എന്നാല്‍ അഞ്ച് മിനിറ്റിനുശേഷം ആദ്യ ഗോള്‍ മടക്കി ലെഗിയ തിരിച്ചുവരവറിയിച്ചു. ഗ്വില്ലെര്‍മെയുടെ പാസില്‍ നിനന് വാഡിസ് ഒഡ്ജിഡ്ജയാണ് ലക്ഷ്യം കണ്ടത്. ഇതോടെ ആദ്യപകുതിയില്‍ റയല്‍ 2-1ന് മുന്നില്‍.

രണ്ടാം പകുതിയില്‍ പോരാട്ടം കനത്തു. സമനിലക്കായി ലെഗിയയും ലീഡ് ഉയര്‍ത്താന്‍ റയലും ആക്രമിച്ചു കളിച്ചു. 58-ാം മിനിറ്റില്‍ മിറാസ്ലാവ് റഡോവികിലൂടെ ലെഗിയ സമനില കണ്ടെത്തി. പിന്നീട് 83-ാം മിനിറ്റില്‍ തിബോള്‍ട്ട് മൗലിനിലൂടെ ലെഗിയ ലീഡ് നേടുകയും ചെയ്തു. രണ്ട് മിനിറ്റിനുശേഷം കോവാസിസ് റയലിന്റെ സമനില ഗോള്‍ കണ്ടെത്തി. ലുക്കാസ് വാസ്‌ക്വെസ് തൊടുത്ത ഷോട്ട് ക്രോസ്ബാറില്‍ തട്ടി തെറിച്ചപ്പോള്‍ കോവാസിസ് കൃത്യമായ നീക്കത്തിലൂടെ ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു.

മത്സരം സമനിലയിലായതോടെ ഗ്രൂപ്പ് എഫില്‍ റയല്‍ ബോറൂസിയ ഡോര്‍ട്ട്മുണ്ടിന് രണ്ട് പോയിന്റ് പിന്നിലാണ്. റയലിന് എട്ട് പോയിന്റ്. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ ബൊറൂസിയ ഏകപക്ഷീയമായ ഒരു ഗോളിന് പോര്‍ച്ചുഗല്‍ ക്ലബ് സ്‌പോര്‍ട്ടിങ്ങ് ലിസ്ബണെ തോല്‍പ്പിച്ചു. കളിയുടെ 12-ാം മിനിറ്റില്‍ കൊളംബിയന്‍ സ്‌ട്രൈക്കര്‍ അഡ്രിയാന്‍ റാമോസ് വിജയഗോള്‍ നേടി. വിജയത്തോടെ 10 പോയിന്റുമായി ബൊറൂസിയ പ്രീ ക്വാര്‍ട്ടറില്‍ ഇടംപിടിക്കുകയും ചെയ്തു.

പോര്‍ട്ടോക്ക് ജയം; ലെസ്റ്ററിന് കാത്തിരിപ്പ്

ഗ്രൂപ്പ് ജിയില്‍ നടന്ന കളിയില്‍ എഫ്‌സി കോപ്പന്‍ഹേഗനുമായി സമനില പാലിച്ചതോടെയാണ് ലെസ്റ്റര്‍ സിറ്റിയുടെ പ്രീ ക്വാര്‍ട്ടറില്‍ പ്രവേശനം നീട്ടിയത്. ഇന്നലെ നടന്ന മത്സരം ഗോള്‍രഹിത സമനിലയില്‍ കലാശിച്ചു. ഈ കളിയില്‍ വിജയിച്ചിരുന്നെങ്കില്‍ ലെസ്റ്ററിന് അവസാന 16-ല്‍ ഇടംപിടിക്കാമായിരുന്നു. അടുത്ത മത്സരത്തില്‍ ക്ലബ് ബുര്‍ഗിയെ തോല്‍പ്പിച്ചാല്‍ അവര്‍ക്ക് നോക്കൗട്ട് റൗണ്ടിലെത്താം. മറ്റൊരു മത്സരത്തില്‍ എഫ്‌സി പോര്‍ട്ടോ 1-0ന് ക്ലബ് ബുര്‍ഗിയെ പരാജയപ്പെടുത്തി. കളിയുടെ 37-ാം മിനിറ്റില്‍ വാലന്റെ സില്‍വ വിജയഗോള്‍ നേടി. നാല് കളികളില്‍ നിന്ന് 10 പോയിന്റുമായി ലെസ്റ്റര്‍ ഒന്നാമതും 7 പോയിന്റുമായി പോര്‍ട്ടോ രണ്ടാമതും. 5 പോയിന്റുള്ള കോപ്പന്‍ഹേഗന്‍ മൂന്നാം സ്ഥാനത്ത്.

സെവിയയക്ക് തകര്‍പ്പന്‍ ജയം

ഗ്രൂപ്പ് എച്ചില്‍ സെവിയ തകര്‍പ്പന്‍ വിജയത്തോടെ നോക്കൗട്ട് റൗണ്ട് ഏറെക്കുറെ ഉറപ്പിച്ചു. ഇന്നലെ നടന്ന കളിയില്‍ മറുപടിയില്ലാത്ത നാല് ഗോളുകള്‍ക്ക് സെവിയ ഡൈനാമോ സഗ്‌രബിനെ തോല്‍പ്പിച്ചു. ആദ്യപകുതിയുടെ പരിക്കു സമയത്ത് ഡൈനാമോയുടെ സ്‌റ്റൊജാനോവിക്ക് ചുവപ്പുകാര്‍ഡ് കണ്ട് പുറത്തുപോയശേഷം പത്തുപേരുമായാണ് അവര്‍ കളിച്ചത്.

സെവിയക്ക് വേണ്ടി 31-ാം മിനിറ്റില്‍ ലൂസിയാനോ വീറ്റോ, 66-ാം മിനിറ്റില്‍ സെര്‍ജിയോ എസ്‌ക്യുഡേറോ, 80-ാം മിനിറ്റില്‍ സ്റ്റീവന്‍ സോന്‍സി, 87-ാം മിനിറ്റില്‍ ബെന്‍ യെഡ്ഡര്‍ എന്നിവര്‍ ലക്ഷ്യം കണ്ടു. അടുത്ത കളിയില്‍ ഒരു സമനില മാത്രം മതി സെവിയക്ക് നോക്കൗട്ട് റൗണ്ടില്‍ ഇടംപിടിക്കാന്‍. 22ന് നടക്കുന്ന കളിയില്‍ യുവന്റസാണ് സെവിയയുടെ എതിരാളികള്‍.

മറ്റൊരു മത്സരത്തില്‍ യുവന്റസിനെ അവരുടെ തട്ടകത്തില്‍ ചെന്നാണ് ലിയോണ്‍ സമനിലയില്‍ പിടിച്ചത്. 13-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ ഗൊണ്‍സാലോ ഹിഗ്വയിന്‍ യുവന്റസിനെ മുന്നിലെത്തിച്ചു. എന്നാല്‍ വാശിയോടെ പൊരുതിയ ലിയോണിന് വേണ്ടി 84-ാം മിനിറ്റില്‍ ടിസ്സോണ്‍ സമനില നേടി.

സെവിയക്ക് നാല് കളികളില്‍ നിന്ന് 10 പോയിന്റും യുവന്റസിന് 8ഉം ലിയോണിന് നാലും പോയിന്റാണുള്ളത്. ഡൈനാമോ അക്കൗണ്ട് തുറന്നിട്ടില്ല.

ഫാല്‍ക്കാവോ ഡബിളില്‍ മൊണാക്കോ

ഗ്രൂപ്പ് ഇയില്‍ നടന്ന മത്സരത്തില്‍ റഡമല്‍ ഫാല്‍ക്കാവോയുടെ ഇരട്ട ഗോളിന്റെ കരുത്തില്‍ മൊണാക്കോ മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് സിഎസ്‌കെഎ മോസ്‌കോയെ തകര്‍ത്തു. ആദ്യപകുതിയിലായിരുന്നു മൂന്ന് ഗോളുകളും. വലേറെ ജെര്‍മെയ്‌നിലൂടെ 12-ാം മിനിറ്റില്‍ മൊണാക്കോ അക്കൗണ്ട് തുറന്നു. പിന്നീട് 28, 41 മിനിറ്റുകളില്‍ ഫാല്‍ക്കാവോയുടെ ഇരട്ട പ്രഹരം.

മറ്റൊരു എവേ മത്സരത്തില്‍ ബയേര്‍ ലെവര്‍ക്യുസന്‍ ഏകപക്ഷീയമായ ഒരു ഗോളിന് ടോട്ടനത്തെ കീഴടക്കി. ഗോള്‍രഹിതമായ ആദ്യപകുതിക്കുശേഷം 65-ാം മിനിറ്റില്‍ കെവിന്‍ കാംപെല്‍ വിജയഗോള്‍ നേടി. അടുത്ത മത്സരത്തില്‍ ടോട്ടനത്തിന് എതിരാളികള്‍ മൊണാക്കോ. നാല് മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 8 പോയിന്റുമായി മൊണാക്കോ ഒന്നാമതും 67 പോയിന്റുമായി ബയേര്‍ ലെവര്‍ക്യൂസന്‍ രണ്ടാമതും 4 പോയിന്റുമായി ടോട്ടനം മൂന്നാം സ്ഥാനത്തും. സിഎസ്‌കെഎക്ക് രണ്ട് പോയിന്റാണുള്ളത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അർജുൻ ആയങ്കിയെ കുടുക്കിയത് ഓട്ടോ ഡ്രൈവറുടെ സംശയം; കടലിൽ കാണാതായവരെ കിട്ടിയോ എന്ന് പോലീസ് വാഹനത്തിൽ വെച്ച് പരിഹാസം

അനന്ത്‌നാഗില്‍ സുരക്ഷ ഉദ്യോഗസ്ഥര്‍ തെരച്ചില്‍ നടത്തുന്നു
India

കശ്മീരില്‍ ഭീകരവാദ വേട്ട ശക്തം; അഞ്ച് ജില്ലകളില്‍ വ്യാപക റെയ്ഡ്

World

റഷ്യയിൽ നിന്ന് ഇന്ത്യയിലേക്ക് ട്രെയിൻ ഓടും ! മോസ്കോ നേരിട്ടുള്ള റെയിൽവേ ലിങ്ക് നിർദ്ദേശിച്ചു , എന്താണ് പുടിന്റെ പുത്തൻ പദ്ധതി ?

India

താരിഫ് യുദ്ധത്തിനിടയിലും പ്രധാനമന്ത്രി മോദിയെ ഫോണിൽ വിളിച്ച് യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാൻസ് ; ഇന്ത്യ-യുഎസ് തന്ത്രപരമായ പങ്കാളിത്തം ഉറപ്പാക്കും

India

ഹണിട്രാപ്പില്‍ കുടുങ്ങി പാകിസ്ഥാന് പ്രതിരോധ രഹസ്യങ്ങള്‍ ചോര്‍ത്തിയ വ്യോമസേന വിങ് കമാന്‍ഡര്‍ അറസ്റ്റില്‍

പുതിയ വാര്‍ത്തകള്‍

ക്വിറ്റ് ഇന്ത്യ പ്രക്ഷോഭത്തില്‍ മഹാത്മാ ഗാന്ധി (ഫയല്‍)

ഇന്ന് ക്വിറ്റ് ഇന്ത്യ ദിനം: അവര്‍ ഒറ്റുകാര്‍; അന്നും ഇന്നും

നേതൃത്വപാടവവും ഔദ്യോഗിക വളർച്ചയും: സമ്പൂർണ്ണ രാശിഫലം (09 ഓഗസ്റ്റ് 2026) – AI AI ജ്യോതിഷം

എല്ലാവര്‍ക്കും കുറഞ്ഞ ചെലവില്‍ മികച്ച ചികിത്സ ആത്മനിര്‍ഭര്‍ മെഡ്‌ടെക്

കേന്ദ്ര ഫണ്ട് ലാപ്‌സ് ആകുന്നു; എസ്ഡിആര്‍എഫ് പ്രവര്‍ത്തനം കാര്യക്ഷമമാക്കണം

ക്രിമിനലിന്റെ വെല്ലുവിളിയും നാണക്കേടും; ഒടുവില്‍ അര്‍ജുന്‍ ആയങ്കിയെ പോലീസ് പിടിച്ചു

കശ്മീരില്‍ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ക്ക് സുരക്ഷാകവചം; സിസിടിവിയും സുരക്ഷാ ഓഡിറ്റും ശക്തമാക്കാന്‍ നിര്‍ദേശം

എറണാകുളത്ത് അന്താരാഷ്‌ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിന് സര്‍ക്കാര്‍ അനുമതി

അണ്ടര്‍ 20 ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പ്: ഭാരതത്തിന് ആശിഷിന്റെ വെള്ളി മധുരം, നേട്ടം ജാവലിന്‍ ത്രോയില്‍

മധുര പൂരമീ മഴ

ചിത്രരാമായണം 23: യുദ്ധകാണ്ഡം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.