Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

കേരളം കുതിക്കുന്നത് അപകടത്തിലേക്ക്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 3, 2016, 10:18 am IST
in Vicharam

കോഴിക്കോട് ബസ് സ്റ്റാന്റിലും എറണാകുളം കോടതിയിലും കൊല്ലം കളക്ടറേറ്റിലും സ്‌ഫോടനങ്ങളുണ്ടായി. അപ്പോള്‍ അപകട സൂചനയായി അതിനെ ചൂണ്ടിക്കാട്ടിയിരുന്നു. ആ സൂചനയെ ഗൗരവപൂര്‍വം കാണാന്‍ കേരളത്തിലെ ഭരണ- പ്രതിപക്ഷ മുന്നണികള്‍ തയ്യാറായില്ല. കേരളത്തിലെ അഞ്ചുപേര്‍ കശ്മീരില്‍ കൊല്ലപ്പെട്ടപ്പോഴും കൊല്ലപ്പെട്ടവരുടെ കുടുംബക്കാരല്ലാതെ കേരളം ഞെട്ടിയതായി കണ്ടില്ല. ആഗോള ഭീകരതയുടെ വലിയ കണ്ണിയായി തടിയന്റവിട നസീര്‍ വളര്‍ന്നതും കേരളത്തിന് വ്യാകുതലയുണ്ടാക്കിയില്ല. കേരളത്തിലെ ഭീകര പ്രവര്‍ത്തനങ്ങളുടെ പിതൃസ്ഥാനത്തിനര്‍ഹതയുള്ള അബ്ദുള്‍ നാസര്‍ മദനിയുടെ ചരിത്രവും കേരളത്തിന്റെ ഉറക്കം കെടുത്തിയില്ല.

കളമശേരിയിലെ ബസ് തീവെയ്‌പ്പും കാസര്‍ഗോഡും പെരുമ്പാവൂരിലും നാല്‍ക്കാലികളുടെ തല ക്ഷേത്രത്തിനടുത്ത് കൊണ്ടുവച്ചതും ഒരു ചാനല്‍ ചര്‍ച്ചയ്‌ക്കും വിഷയമായില്ല. പതിനാറോളം സിനിമാ തീയേറ്ററുകള്‍ ചാമ്പലാക്കിയപ്പോഴും നായ്‌ക്കളെ വെട്ടിവീഴ്‌ത്തി കൊലപാതക പരിശീലനം നടത്തിയ സംഭവങ്ങളിലും ആരും പുരികം ചുളിച്ചില്ല. വാഗമണ്ണിലും പാനായിക്കുളത്തും ഭീകരര്‍ ഒത്തുകൂടി പരിശീലനം നടത്തിയതിലും പുതുമ കണ്ടില്ല. നേരിട്ടനുഭവിക്കുമ്പോഴാണല്ലോ കണ്ണുതുറക്കുക.

ജൂണിലാണ് കൊല്ലം കോടതിവളപ്പില്‍ സ്‌ഫോടനമുണ്ടായത്. മൈസൂരിലും ചിറ്റൂരിലും മുമ്പുണ്ടായ സ്‌ഫോടനത്തിന്റെ രീതിയാണ് കൊല്ലത്തും ഇപ്പോള്‍ മലപ്പുറത്തും പ്രയോഗിച്ചത്. കൊല്ലം കളക്‌ട്രേറ്റ് വളപ്പില്‍തന്നെയാണ് കോടതിയും. കോടതിപരിസരത്ത് കാലങ്ങളായി കിടക്കുന്ന തൊഴില്‍ വകുപ്പിന്റെ ജീപ്പിനടിയിലാണ് അത്യുഗ്രന്‍ സ്‌ഫോടനമുണ്ടായത്. ആളുകള്‍ പരിഭ്രാന്തിയിലാവുകയും ഉടന്‍തന്നെ വിദഗ്‌ദ്ധരും ഡോഗ് സ്‌ക്വാഡും ഉന്നത ഉദേ്യാഗസ്ഥരുമെല്ലാം ഓടിയെത്തി. അനേ്വഷണം ഗംഭീരമായി നടക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. അഞ്ചുമാസമായിട്ടും ഒന്നും സംഭവിച്ചില്ല. സ്‌ഫോടനം നടന്ന സ്ഥലത്തുനിന്ന് തുണിയിലെഴുതിയ കുറിപ്പ് ലഭിച്ചതായി പോലീസ് അറിയിച്ചതാണ്.

മൈസൂരില്‍നിന്നും ചിറ്റൂരില്‍നിന്നും പോലീസുകാര്‍ കൊല്ലത്തെത്തി രംഗനിരീക്ഷണം നടത്തി തിരിച്ചുപോയി. കുറ്റക്കാരെക്കുറിച്ച് ഒരു തുമ്പും തുരുമ്പും കിട്ടാതിരിക്കുമ്പോഴാണ് കണ്ണൂര്‍ ജില്ലയിലെ സിപിഎം കേന്ദ്രമായ കനകമലയില്‍നിന്നു ഭീകരസംഘത്തെ പിടികൂടുന്നത്. തൊട്ടുപിന്നാലെ ഭോപ്പാലില്‍ സുരക്ഷാ ഉദ്യോഗസ്ഥനെകൊന്ന് ഭീകരര്‍ ജയില്‍ ചാടുന്നു. പുറത്തുകടന്നവര്‍ പോലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെടുന്നു. വാഗമണ്ണില്‍ പരിശീലനം നേടിയ ഭീകരനും അതിലുണ്ട്. അതിന്റെ പിറ്റേന്ന് കേരളപ്പിറവി ദിനത്തിലാണ് മലപ്പുറം സ്‌ഫോടനമുണ്ടായത്. സംസ്ഥാനത്ത് ഭീതിയും സംഘര്‍ഷവും സൃഷ്ടിക്കാനും ഭീകരരുടെ സാന്നിധ്യം അറിയിക്കാനുമാണ് മലപ്പുറം സ്‌ഫോടനം എന്ന കാര്യത്തില്‍ സംശയമില്ല.

സ്‌ഫോടനം മലപ്പുറത്തായതുകൊണ്ട് ഏതെങ്കിലും മതത്തെ സംശയത്തിന്റെ നിഴലിലാക്കരുതെന്ന വാദവുമായി ചിലര്‍ രംഗത്തുവന്നത് വിചിത്രമാണ്. ഭീകരവാദം എന്നുകേള്‍ക്കുമ്പോള്‍ മതത്തിന്റെ മറ സൃഷ്ടിക്കുന്നത് ആപത്താണ്. രാവിലെ പതിനൊന്നിന് കോടതിക്ക് മുന്നില്‍ പാര്‍ക്ക് ചെയ്തിരുന്ന ഡിഎംഒയുടെ വാടകക്കാറിനു പിന്നിലാണ് പ്രഷര്‍ കുക്കറിനകത്ത് ഒരുക്കിയ ബോംബു സ്‌ഫോടനമുണ്ടായത്. ഉഗ്രശബ്ദത്തില്‍ സിവില്‍ സ്‌റ്റേഷന്‍ ഒന്നടങ്കം വിറച്ചു. ജീവനക്കാരെല്ലാം ഓടിപ്പുറത്തിറങ്ങി. വെടിമരുന്നിന്റെ ഗന്ധം ആശങ്ക വര്‍ധിപ്പിച്ചു. സംഭവസ്ഥലത്തുനിന്ന് 300 മീറ്റര്‍ അകലെയാണ് കളക്ടറുടെ ഓഫീസ്. ആസൂത്രിത സ്‌ഫോടനം തന്നെയാണെന്ന് ബോംബ് സ്‌ക്വാഡിന്റെ പരിശോധനയില്‍ വ്യക്തമായിട്ടുണ്ട്. ഇലക്ട്രോണിക് ഉപകരണം ഉപയോഗിച്ചാണ് ഇത് നിയന്ത്രിച്ചിരിക്കുന്നത്. ‘ബേയ്‌സ് മൂവ്‌മെന്റ്’ എന്ന് എഴുതിയ പെട്ടിയും ലഘുലേഖകളും പെന്‍ഡ്രൈവും കണ്ടെടുത്തു. നിരോധിക്കപ്പെട്ട ഭീകരസംഘടനയായ അല്‍ ഉമ്മയുടെ പുതിയ പേരാണ് ബേസ് മൂവ്‌മെന്റ്.

യുപിയില്‍ പശുവിനെ തട്ടിക്കൊണ്ടുപോയി കൊന്ന് തിന്നു എന്നതിന്റെ പേരില്‍ കൊല്ലപ്പെട്ട മുഹമ്മദ് അഖ്‌ലാഖിനെക്കുറിച്ചാണ് ഇംഗ്ലീഷിലുള്ള ലഘുലേഖ. ഇനിയും ഇതുപോലുള്ള സംഭവങ്ങള്‍ ഉണ്ടാകുമെന്ന് നേതാക്കള്‍ക്ക് വധഭീഷണിയുണ്ടെന്ന് പെന്‍ഡ്രൈവില്‍ ഉള്ളതായി പോലീസ് പറയുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയേയും മുതിര്‍ന്ന ബിജെപി നേതാക്കളെയും അപകടപ്പെടുത്തുമെന്ന സൂചനയും പെന്‍ഡ്രൈവില്‍നിന്ന് ലഭിച്ചതായും പോലീസ് പറയുന്നു. ഇതോടെ ഭീകരതയുടെ വെറും സൂചനയല്ല, കേരളം അതിവേഗം ആപത്തിലേക്കാണ് കുതിക്കുന്നതെന്ന് വ്യക്തമാകുന്നു. ഇനിയെങ്കിലും സര്‍ക്കാര്‍ ആലസ്യം വെടിയണം. സത്വര നടപടി സ്വീകരിക്കണം. വോട്ടുബാങ്ക് രാഷ്‌ട്രീയം കളിച്ച് കണ്ണടച്ചാല്‍ കേരളം കുരുതിക്കളമായി മാറും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

തിരുവനന്തപുരം കോര്‍പറേഷന്‍ ജീവനക്കാരനായ യൂസഫ് മേയറുടെ വാര്‍ത്തസമ്മേളനത്തില്‍ ശബരീനാഥന്‍ ഒപ്പിടുന്ന രജിസ്റ്റര്‍ കൈക്കലാക്കിയ കാര്യം വിശദീകരിക്കുന്നു (ഇടത്ത്)
Kerala

തിരു. കോര്‍പറേഷനിലെ ജീവനക്കാരനായ യൂസഫ് പറയുന്നു:”എല്ലാ കുഴപ്പങ്ങള്‍ക്കും കാരണക്കാരന്‍ കോണ്‍ഗ്രസിന്റെ ശബരീനാഥന്‍”

Mollywood

‘ചില ആണ്‍കുട്ടികള്‍ സ്ഥിരമായി ശല്യം ചെയ്തിരുന്നു , സഹികെട്ടാണ് ഒരുവന്റെ തലയിൽ കല്ലെറിഞ്ഞത്, ചേര വാർന്നത് ഇപ്പോഴും ഓർക്കുന്നു’ : നടി കയാദു ലോഹര്‍

Kerala

സെക്രട്ടേറിയറ്റ് മാര്‍ച്ചിന് ബ്ലേഡ് കൊണ്ടു വന്ന കേസില്‍ എസ്എഫ്‌ഐ തിരുവനന്തപുരം ജില്ല പ്രസിഡന്റ് അറസ്റ്റില്‍

World

വടക്കൻ ജർമ്മനിയിലുണ്ടായ വെടിവയ്‌പിൽ 5 പേർ കൊല്ലപ്പെട്ടു ; രണ്ട് വർഷം മുൻപ് സൗദി പൗരൻ കാർ കയറ്റി കൊന്നത് ആറ് പേരെ ; ജർമ്മനി വീണ്ടും കൊലക്കളമാക്കുമ്പോൾ

ആര്യയും സച്ചിന്‍ദേവും ഉച്ചവെയിലില്‍ കുത്തിയിരുന്ന് പ്രകടനത്തില്‍ മുദ്രാവാക്യം വിളിക്കുന്നു (ഇടത്ത്) നിയമസഭയുടെ എസി ബസ് ഓടിച്ച് അതുവഴിയേ പോകുന്ന ഡ്രൈവര്‍ യദു (വലത്ത്) ആര്യ മേയറും സച്ചിന്‍ ദേവ് എംഎല്‍എയും ആയിരിക്കുമ്പോള്‍ യദുവിന്‍റെ കെഎസ്ആര്‍ടിസി ജോലി തെറിപ്പിക്കാന്‍ ഇവര്‍ ശ്രമിച്ചിരുന്നു.
Kerala

കാലത്തിന്റെ കാവ്യനീതി? ഉച്ചവെയിലില്‍ റോഡില്‍ കുത്തിയിരുന്ന് മുദ്രാവാക്യം വിളിക്കുന്ന ആര്യ രാജേന്ദ്രനും സച്ചിന്‍ ദേവും, നിയമസഭയുടെ വാഹനമോടിച്ച് യദു

പുതിയ വാര്‍ത്തകള്‍

പശ്ചിമ ബംഗാളിലെ അക്രമങ്ങളും കലാപങ്ങളും അടിച്ചൊതുക്കും : പൊതുസുരക്ഷാ ബിൽ നിയമസഭ പാസാക്കി, ഏകീകൃത സിവിൽ കോഡ് ബിൽ അവതരിപ്പിക്കും

അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവില്‍ കടിപ്പിക്കുന്ന പാര്‍ലറുകള്‍ ഉണ്ട്, ലഹരിയുടെ വേരറുക്കും-ചെന്നിത്തല

യുഎസിലെ മതപരിവര്‍ത്തനസംഘടനയില്‍ നിന്ന് കോടികള്‍ കേരളത്തിലെ പെന്തക്കോസ്ത് സഭകള്‍ക്കും കിട്ടി, ഇഡി പിടിമുറുക്കുന്നു

രണ്ട് ലക്ഷം ആവശ്യപ്പെട്ടത് നൽകിയില്ല , ഭാര്യയെ റബ്ബുൾ അമീൻ കൊലപ്പെടുത്തിയത് തലയിൽ മരക്കഷണം കൊണ്ട് അടിച്ച് : പെരുമ്പാവൂരിലേത് ഞെട്ടിക്കുന്ന കൊലപാതകം

അബു താഹിറും സംഘവും എയർപോർട്ടിൽ നിന്നും മയക്കുമരുന്ന് കടത്തിയിരുന്നത് ആഡംബര വാഹനങ്ങളിൽ ; ഹൈബ്രിഡ് കഞ്ചാവ് കേസിൽ കൂടുതൽ അറസ്റ്റ്

നവജാതശിശുവിനെ തട്ടുകടയില്‍ ഉപേക്ഷിച്ചത് വളര്‍ത്താന്‍ നിവൃത്തിയില്ലാത്തിനാലെന്ന് അമ്മ, അര്‍ബുദരോഗിയാണെന്നും യുവതി

അഫ്ഗാൻ അതിർത്തിയിൽ പാകിസ്ഥാൻ നടത്തിയ ആക്രമണത്തിൽ 29 പേർ കൊല്ലപ്പെട്ടു : റേഞ്ചർമാരെ കൊന്നതിനുള്ള പ്രതികാരമെന്ന് പാക് മന്ത്രി

ശബരിമലയിലെ സ്വര്‍ണക്കൊള്ള : പി എസ് പ്രശാന്ത് 4 ാം പ്രതി, ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് കണ്ടെത്തല്‍

അറ്റൻഡൻസ് രജിസ്റ്റർ നശിപ്പിക്കാൻ ശ്രമം നടന്നു; നടന്നത് ദൗർഭാഗ്യകരമായ സംഭവങ്ങൾ: മേയർ വി.വി രാജേഷ്

സിദ്ധനായി നടിച്ച് പ്രായപൂർത്തിയാകാത്ത കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസ് : പ്രതി അമീറിന് 43 വർഷം തടവ് ശിക്ഷ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.