ന്യൂദല്‍ഹി: ബാഡ്മിന്റൺ മത്സരങ്ങളോട് വിട പറയാൻ സമയമായിയെന്ന് സൈന നെഹ്‌വാൾ. സ്പോർട്സ് ചാനലായ ഇഎസ്‌പിഎനിന് നൽകിയ അഭിമുഖത്തിലാണ് സൈന ഇത്തരത്തിൽ പരാമർശം നടത്തിയത്.
തുടര്‍ച്ചയായി അലട്ടുന്ന പരിക്കുകളെ തുടര്‍ന്ന് ശസ്ത്രക്രിയയ്‌ക്കു വിധേയയായ സൈന, 15ന് ആരംഭിക്കുന്ന ചൈന സൂപ്പര്‍ സീരിസ് പ്രീമിയറിലൂടെ തിരിച്ചുവരാന്‍ തയാറെടുക്കുകയാണ്. പരിശീലനം ആരംഭിച്ചിട്ട് ഒരാഴ്ചയായെങ്കിലും ഫിറ്റ്‌നസ് നേടിയിട്ടില്ല. വിജയത്തെക്കുറിച്ചോ പരാജയത്തെക്കുറിച്ചോ ഇപ്പോള്‍ ചിന്തിക്കുന്നില്ല. കഠിനാധ്വാനമാണ് ലക്ഷ്യമെന്ന് സൈന പറഞ്ഞു.
എന്റെ കരിയര്‍ അവസാനിക്കാറായെന്നും തിരിച്ചുവരവ് സാധ്യമല്ലെന്നും പലരും കരുതുന്നു. എനിക്കും അങ്ങനെ തോന്നുന്നുണ്ട്. അങ്ങനെതന്നെ ജനങ്ങള്‍ കരുതുന്നുണ്ടെങ്കില്‍ സന്തോഷമേയുള്ളൂവെന്നും സൈന കൂട്ടിച്ചേർത്തു.
കാല്‍മുട്ടിനേറ്റ പരിക്കിനെ തുടര്‍ന്നാണ് സൈന ശസ്ത്രക്രിയയ്‌ക്കു വിധേയയായത്. കര്‍ണാടക ബാഡ്മിന്റണ്‍ അസോസിയേഷനില്‍ വിമല്‍ കുമാറിന് കീഴിലാണ് സൈന പരിശീലിക്കുന്നത്.
















