ന്യൂദല്‍ഹി: പാര്‍ലമെന്റംഗങ്ങളില്‍ ഏറ്റവും പ്രായം കുറഞ്ഞ എംപിമാര്‍ ബിജെപിക്ക്. 25 മുതല്‍ 40 വയസ്സുവരെയുള്ള എംപിമാരുടെ ശരാശരിയില്‍ 7.8 ശതമാനം വര്‍ദ്ധനവാണ് ബിജെപിക്കുണ്ടായത്. 70വയസ്സായവരുടെ ശരാശരിയില്‍ 14ല്‍ നിന്ന് 8 ആയി കുറയുകയും ചെയ്തു.
ഉത്തര്‍പ്രദേശ്. ബീഹാര്‍ എന്നിവിടങ്ങളില്‍ നിന്നാണ് താരതമ്യേന പ്രായം കുറഞ്ഞ അംഗങ്ങള്‍ സഭയിലെത്തിയത്. 41 വയസ്സിനും 55 വയസ്സിനും ഇടയില്‍ പ്രായമുള്ള എംപിമാരാണ് സഭയില്‍ മികച്ച പ്രകടനം നടത്തുന്നത്. നിലവിലെ സഭയിലുള്ള 63 ശമതാനം എംപിമാരും 56 വയസ്സിന് താഴെയുള്ളവരാണ്.
കേരളത്തില്‍ നിന്നുള്ള എംപിമാരില്‍ 40വയസ്സിന് താഴെയുള്ള ആരുമില്ല. 55 വയസ്സിലധികമുള്ളവരാണ് 65 ശതമാനം പേരും. 75 വയസ്സില്‍ കൂടുതലുള്ളവരെ സജീവ രാഷ്‌ട്രീയത്തില്‍ നിന്നും വരമിക്കണമെന്ന നിബന്ധന കര്‍ശനമായി പാലിക്കുന്നത് ബിജെപി മാത്രമാണ്. ഗുജറാത്ത് മുഖ്യമന്ത്രി ആനന്ദിബെന്‍ പട്ടേലിനെയും മധ്യപ്രദേശ് ക്യാബിനറ്റില്‍ നിന്ന് ബാബുലാല്‍ ഗൗറിനെയും പ്രായപരിധിയുടെ പേരില്‍ ഒഴിവാക്കിയിരുന്നു.
















