ചക്കരക്കല്ല്: അക്ഷയശ്രീ ചക്കരക്കല്ല് റീജിയണല്‍ ഫെഡറേഷന്‍ ചക്കരക്കല്ല് ഗോകുലം ഓഡിറ്റോറിയത്തില്‍ നടന്നു. പി.ആര്‍.രാജന്‍ അധ്യക്ഷത വഹിച്ചു. സ്വയം സഹായ സംഘങ്ങളുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് എന്‍ജിഒ സംഘ് ജില്ലാ വൈസ് പ്രസിഡണ്ട് പി.കെ.ജയപ്രകാശ് ക്ലാസെടുത്തു. സഹകാര്‍ ഭാരതി ജില്ലാ പ്രസിഡണ്ട് പി.കെ.അരവിന്ദാക്ഷന്‍, കെ.രാംപ്രകാശ്, സി.എം.ഹരിദാസന്‍ എന്നിവര്‍ സംസാരിച്ചു. ഭാരവാഹികളായി പങ്കജാക്ഷന്‍ ചന്ദ്രോത്ത്-പ്രസിഡണ്ട്, ഭാര്‍ഗ്ഗവന്‍-വൈസ് പ്രസിഡണ്ട്, സി.എം.ഹരിദാസന്‍-സെക്രട്ടറി, വി.കെ.വിനോദന്‍-ജോയന്റ് സെക്രട്ടറി, ബാബു കണയന്നൂര്‍-ട്രഷറര്‍ എന്നിവരെ തെരഞ്ഞെടുത്തു.
















