Monday, September 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

ഛേ! ചോയ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 2, 2016, 10:15 pm IST
inVicharam

ചുങ് ഹീ

ദക്ഷിണ കൊറിയയുടെ തലസ്ഥാനമായ സോളില്‍ പ്രോസിക്യൂട്ടറുടെ ഓഫീസിലേക്ക് ഫോര്‍ക്‌ലിഫ്‌റ്റെന്ന ചെറിയ ചരക്കുനീക്കല്‍ വണ്ടി ഓടിച്ചു കടത്തിയ ഗ്രാമീണന്‍ വിളിച്ചു പറഞ്ഞത് ‘ചോയ് സൂന്‍ സില്‍ നെ ചാകാന്‍ സഹായിക്കുക’ എന്നായിരന്നു. രാജ്യരഹസ്യങ്ങള്‍ ചോര്‍ത്തിയ, അഴിമതിക്കേസില്‍ കുടുങ്ങിയ ചോയ്‌യോടുള്ള വിരോധം അത്രയ്‌ക്കുണ്ടായിരുന്നു. ചോയ്‌യെ സഹായിക്കുന്നു, സംരക്ഷിക്കുന്നുവെന്ന കാരണത്താല്‍ പ്രതിഷേധം പ്രസിഡന്റ് പാര്‍കിനെതിരേയാണിപ്പോള്‍. പാര്‍ക് രാജിവെക്കുംവരെ പ്രതിഷേധമെന്നാണ് സമരക്കാരുടെ തീരുമാനം.

ചോയ് (60) പ്രസിഡന്റ് പാര്‍ക് ഗ്യൂന്‍ ഹൈ (64)യുടെ ബാല്യകാലംമുതലേയുള്ള കൂട്ടുകാരിയാണ്. റാസ്പുടിന്‍ കഥാപാത്രത്തെ അനുസ്മരിപ്പിക്കുന്നതാണ് ചോയ്‌യുടെ പെരുമാറ്റങ്ങള്‍ എന്നാണ് പറയപ്പെടുന്നത്.

ചോയ് കുടുംബത്തിന് പ്രസിഡന്റ് പാര്‍കില്‍ ദീര്‍ഘകാലത്തെ സ്വാധീനമുണ്ടെന്ന് കാലിഫോര്‍ണിയ സര്‍വകലാശാലയിലെ കൊറിയന്‍ പഠന കേന്ദ്രം ഡയറക്ടര്‍ ഡേവിഡ് കാങ് പറയുന്നു: ”പാര്‍കിന് 20 വയസുള്ളപ്പോള്‍ അവരെ വളര്‍ത്തി സംരക്ഷിച്ചത് ചോയ്‌യുടെ അച്ഛന്‍ ആയിരുന്നു. ചോയ്‌യും പാര്‍കും തമ്മിലുള്ള ബന്ധം അത്രയ്‌ക്കാണ്. റസ്പുടിനെ ഓര്‍മ്മിപ്പിക്കുന്ന ചോയുടെ, കളിപ്പാവയാണ് വാസ്തവത്തില്‍ പാര്‍ക്.” ചോയ്‌യുടെ പിതാവ് ചോയ് തായി മിന്‍, പ്രത്യേക മതവിശ്വാസത്തിന്റെ പ്രചാരകനും പാര്‍ക്കിന്റെ അച്ഛന്‍ പാര്‍ക് ചുങ് ഹീ അടുത്ത സുഹൃത്തുമായിരുന്നു. ഈ സൗഹൃദവും അക്കാലത്ത് വിവാദമായിരുന്നു.

ഇപ്പോഴത്തെ പ്രതിസന്ധി, പ്രസിഡന്റ് പാര്‍കിന് ഭരണശേഷി തീരെയില്ലെന്ന് കൂടുതല്‍ വ്യക്തമാക്കുകയാണ്. പ്രസിഡന്റ് രാജിവെക്കുംവരെ ഞങ്ങള്‍ പ്രതിഷേധം തുടരും, 12,000 ല്‍ പരം പേര്‍ പങ്കെടുത്ത പ്രതിഷേധ പരിപാടികള്‍ നയിക്കുന്ന ഹാന്‍ സന്‍ ബും പറഞ്ഞു. 2012 ഡിസംബര്‍ 20 നാണ് ദക്ഷിണ കൊറിയയുടെ ആദ്യ വനിതാ പ്രസിഡന്റായി പാര്‍ക് അധികാരമേറ്റത്. 2018 വരെയാണ് കാലാവധി.

പാര്‍കിന്റെ അച്ഛന്‍

1961 മുതല്‍ 79 വരെ ദക്ഷിണ കൊറിയ ഭരിച്ച പാര്‍ക് ചുങ് ഹീയുടെ മകളാണ് പാര്‍ക് ഗ്യൂന്‍ ഹൈ. 18 വര്‍ഷം ഭരണത്തിലിരുന്ന ഹീയെ, 1979 ല്‍ കൊറിയന്‍ ചാരസംഘടനാ മേധാവി വെടിവെച്ചുകൊന്നു. അഞ്ചു വര്‍ഷത്തിനുശേഷം മാതാവും വെടിയേറ്റു മരിച്ചു. പാര്‍ക് ചുങ് ഹീയാണ് ദക്ഷിണ കൊറിയയുടെ ഇന്നത്തെ ക്ഷേമത്തിനും വളര്‍ച്ചക്കും കാരണക്കാരനായത്. എന്നാല്‍ സ്വേച്ഛാഭരണമാണ് നടത്തിയിരുന്നത്.

തെളിവായത് ടാബ്‌ലറ്റ്

സിഎന്‍എന്‍ ടിവി ചാനലിന്റെ ദക്ഷിണ കൊറിയയിലെ ഉപവിഭാഗമായ ജെടിബിസിയാണ് ചോയ്‌യുടെ സര്‍ക്കാരിലെ അവിഹിത ഇടപെടല്‍ പുറത്തുകൊണ്ടുവന്നത്. ചാനലിന് ചൊയ്‌യുടെ ഉപേക്ഷിക്കപ്പെട്ട ടാബ്‌ലറ്റ് കമ്പ്യൂട്ടര്‍ ലഭിച്ചു. അതില്‍ സര്‍ക്കാരിന്റെ അതീവ രഹസ്യങ്ങള്‍ ഉണ്ടായിരുന്നു. ഇത് സംപ്രേഷണം ചെയ്തതോടെ വന്‍ വിവാദമായി.

ചോയ്‌ക്ക് സര്‍ക്കാരിന്റെ രഹസ്യ രേഖകള്‍ കൈകാര്യം ചെയ്യാന്‍ അവസരം കിട്ടി. അവര്‍ അത് പലര്‍ക്കും ചോര്‍ത്തി. ഭരണസ്വാധീനം ഉപയോഗിച്ച് കോടിക്കണക്കിന് രൂപ സ്വന്തം സ്ഥാപനങ്ങളിലേക്കും സംഘടനകളിലേക്കും നേടി. ഇതിന്റെയെല്ലാം പേരിലാണ് അറസ്റ്റ്.

അടിയന്തര അറസ്റ്റ് നടത്താന്‍ ദക്ഷിണ കൊറിയയില്‍ നിയമമുണ്ട്. ഒരു വ്യക്തി ആരോപണത്തില്‍ പെടുകയും തെളിവുനശിപ്പിക്കാനിടയുണ്ടെന്ന് ബോധ്യപ്പെടുകയും ചെയ്താല്‍ അന്വേഷണോദ്യോഗസ്ഥര്‍ക്ക് അറസ്റ്റ് ചെയ്യാം. ചോയ്‌ക്കെതിരെയുള്ള അന്വേഷണങ്ങള്‍ക്ക് പ്രത്യേക ഘകകം രൂപീകരിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവനന്തപുരം കോർപറേഷനിൽ കെട്ടിട നികുതി തട്ടിപ്പിന് ശ്രമം; സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് മേയർ വി.വി രാജേഷ്

World

അഫ്ഗാനിസ്ഥാനിൽ വീണ്ടും പാക്കിസ്ഥാന്റെ വ്യോമാക്രമണം; മൂന്ന് പേർ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരിക്ക്

India

മുൻ ഉപരാഷ്‌ട്രപതി ഹമീദ് അൻസാരിയുടെ ഹിന്ദുക്കളെയും ആർഎസ്‌എസിനെയും കുറിച്ചുള്ള പരാമർശങ്ങൾ തള്ളി മുസ്ലീം പുരോഹിതർ; ഐക്യത്തിനായി ആഹ്വാനം

India

ചരിത്രം കുറിച്ച് സുചിക താരിയൽ; മിക്സഡ് മാർഷ്യൽ ആർട്‌സിൽ ഇന്ത്യയ്‌ക്ക് ആദ്യ മെഡൽ, നേട്ടം ഇന്ത്യൻ കായികരംഗത്ത് നാഴികക്കല്ല് 

Kerala

ശബരിമലയിൽ അരവണ പ്രതിസന്ധി രൂക്ഷം; ഒരാൾക്ക് രണ്ട് അരവണ ടിൻ മാത്രം, മുന്നൊരുക്കങ്ങൾ നടത്തുന്നതിൽ ബോർഡിന് വൻ വീഴ്ച

പുതിയ വാര്‍ത്തകള്‍

ആന്റോ അഗസ്റ്റിന്റെ വീട്ടിലെ CCTV ദൃശ്യങ്ങൾ മായ്ച്ചുകളഞ്ഞ നിലയിൽ, DVR എടുത്തുമാറ്റിയ നിലയിൽ; തെളിവ് നശിപ്പിക്കാൻ ശ്രമമെന്ന് എക്സൈസ്

ശിവാജി ഗണേശന്റെ മകളും നടൻ പ്രഭുവിന്റെ സഹോദരിയുമായി ശാന്തി അന്തരിച്ചു

വാഹനാപകടം; കാലിക്കറ്റ് എഫ്.സി ഫുട്ബോൾ താരം റിജോൺ ജോസിന് ദാരുണാന്ത്യം, ഒപ്പമുണ്ടായിരുന്ന ഗനി അഹമ്മദ് നിഗമിന് ഗുരുതര പരിക്ക്

എറണാകുളം ഭാസ്‌കരീയം കണ്‍വെന്‍ഷന്‍ സെന്ററില്‍ ജന്മഭൂമി സംഘടിപ്പിച്ച രാമകഥാ കോണ്‍ക്ലേവിന്റെ സമാപനസഭയില്‍ മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതി സ്വാമി അനുഗ്രഹഭാഷണം നടത്തുന്നു. ബിജെപി ദേശീയ സെക്രട്ടറി കെ.സുരേന്ദ്രന്‍, എം.ജി. സര്‍വകലാശാല വിസി ഡോ. ഡി. മാവൂത്ത്, കണ്ണൂര്‍ സര്‍വകലാശാല വിസി കെ.കെ. സാജു, ഡോ. എ. കൃഷ്ണമൂര്‍ത്തി സമീപം

രാമായണത്തിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്തണം: ഡോ. മാവൂത്ത്

ജന്മഭൂമി തുടക്കമിട്ടത് രാമായണ പ്രചാരണത്തിന്റെ രണ്ടാം ഘട്ടം: കെ. സുരേന്ദ്രന്‍

ലോക കേരളസഭയുമായി മുന്നോട്ട് പോകാൻ യുഡിഎഫ് സർക്കാർ: സാമ്പത്തിക വർഷത്തെ പ്രവർത്തനങ്ങൾക്ക് ഭരണാനുമതി നൽകി

സിഎംആർഎൽ–എക്സാലോജിക് കേസിൽ നിർണായക നീക്കം, വീണയുടെ സ്വത്തുക്കൾ കണ്ടുകെട്ടാനുള്ള ; നടപടികൾ ഇ.ഡി ആരംഭിച്ചു

കെഎസ്ഇബി ഓഫീസേഴ്‌സ് സംഘ് സംസ്ഥാന സമ്മേളനം ബി.ബി. ഗോപകുമാര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു

വൈദ്യുതി പ്രതിസന്ധിക്ക് കാരണക്കാര്‍ ഇടതും വലതും: ബി.ബി. ഗോപകുമാര്‍ എംഎല്‍എ

പ്രഫ. ഡോ. ജി. വിജയരാഘവന്‍: വിടപറഞ്ഞത് ഇസിജിയുടെ ആചാര്യന്‍, ആധികാരിക ഗ്രന്ഥകര്‍ത്താവും

ഏഷ്യന്‍ ഗെയിംസ് മെഡല്‍ നേട്ടം തുടരുന്നു; പുരുഷന്മാരുടെ 10 മീറ്റര്‍ എയര്‍ റൈഫിള്‍ ടീം ഇനത്തില്‍ ഭാരതത്തിന് വെള്ളി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.