Sunday, August 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ബാഴ്‌സയോട് പകരം വീട്ടി മാഞ്ചസ്റ്റര്‍ സിറ്റി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 2, 2016, 09:35 pm IST
inSports

മാഞ്ചസ്റ്റര്‍ സിറ്റി താരം ഡിബ്രൂയിന്‍ ബാഴ്‌സലോണക്കെതിരെ ഗോള്‍ നേടുന്നു

മാഞ്ചസ്റ്റര്‍: യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളില്‍ ആഴ്‌സണല്‍, പിഎസ്ജി, അത്‌ലറ്റികോ മാഡ്രിഡ്, ബയേണ്‍ മ്യൂണിക്ക് എന്നീ ടീമുകള്‍ നോക്കൗട്ട് റൗണ്ടിലെത്തി. അതേസമയം ബാഴ്‌സലോണക്ക് കനത്ത തോല്‍വി. ഗ്രൂപ്പ് സിയില്‍ മാഞ്ചസ്റ്റര്‍ സിറ്റിയാണ് ബാഴ്‌സലോണയെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്തത്.

ബാഴ്‌സയെ തകര്‍ത്ത് സിറ്റി

ഗ്രൂപ്പ് സിയില്‍ നടന്ന മത്സരത്തില്‍ സിറ്റി ഒരു ഗോളിന് പിന്നിട്ടുനിന്നശേഷമാണ് ബാഴ്‌സലോണയെ അടിച്ചിട്ടത്. ജര്‍മ്മന്‍ താരം ഇല്‍കെ ഗുണ്ടോഗന്റെ ഇരട്ടഗോളുകളാണ് സിറ്റിക്ക് വിജയം സമ്മാനിച്ചത്. ഡിബ്രൂയിന്‍ ഒരു ഗോളും നേടി. മെസ്സിയുടെ വകയായിരുന്നു ബാര്‍സയുടെ ആശ്വാസ ഗോള്‍. ഗ്രൂപ്പ് സിയില്‍ ഇരു ടീമുകളും കഴിഞ്ഞ മാസം ഏറ്റുമുട്ടിയപ്പോള്‍ ബാഴ്‌സ മറുപടിയില്ലാത്ത നാല് ഗോളുകള്‍ക്ക് സിറ്റിയെ തകര്‍ത്തിരുന്നു. ആ ദയനീയ പരാജയത്തിന് സ്വന്തം തട്ടകമായ എത്തിഹാദ് സ്‌റ്റേഡിയത്തില്‍ വെച്ചുതന്നെ സിറ്റിക്ക് കഴിഞ്ഞു. പന്തടക്കത്തില്‍ മുന്നിട്ടുനിന്ന ബാഴ്‌സ ഷോട്ടുകള്‍ പായിക്കുന്നതില്‍ സിറ്റിയേക്കാള്‍ പിന്നിലായിരുന്നു. കളിയുടെ 21-ാം മിനിറ്റില്‍ മെസ്സിയിലൂടെ ബാഴ്‌സ ലീഡ് നേടി. ഇടതുവിങ്ങിലൂടെ കുതിച്ചുകയറിയ നെയ്‌മര്‍, ബോക്‌സിന് തൊട്ടുവെളിയില്‍ പോസ്റ്റിന് സമാന്തരമായി നല്‍കിയ പാസ് മെസ്സിയിലേക്ക്. പന്ത് പിടിച്ചെടുത്ത് ബോക്‌സിലേക്ക് ഓടിക്കയറിയ മെസ്സി, തടയാനെത്തിയ സിറ്റി ഗോള്‍കീപ്പര്‍ക്ക് യാതൊരു അവസരവും നല്‍കാതെ പന്ത് വലയുടെ ഇടത്തേമൂലയിലേക്ക് പായിച്ചു. സ്‌കോര്‍ 1-0. ചാമ്പ്യന്‍സ് ലീഗില്‍ മെസ്സിയുടെ 90-ാം ഗോള്‍.

നൗകാംപില്‍ നടന്ന മത്സരത്തിന്റെ തനിയാവര്‍ത്തനമാകുമെന്ന് കരുതിയെങ്കിലും പിന്നീട് സിറ്റിയുടെ ഉജ്ജ്വല തിരിച്ചുവരവാണ് കണ്ടത്. തുടര്‍ച്ചയായ മുന്നേറ്റങ്ങള്‍ക്കൊടുവില്‍ 39-ാം മിനിറ്റില്‍ അവവര്‍ സമനില നേടി. സെര്‍ജി റോബര്‍ട്ടോയുടെ പിഴവ് മുതലാക്കി പന്ത് പിടിച്ചെടുത്ത അഗ്യൂറോ അത് റഹിം സ്റ്റെര്‍ലിങ്ങിന് മറിച്ചു. ഇടതുവിങ്ങില്‍നിന്നും റഹിമിന്റെ പാസ് ഗുണ്ടോഗനിലേക്ക്. ഗോളിക്ക് അവസരമൊന്നും നല്‍കാതെ ഗുണ്ടോഗന്റെ തകര്‍പ്പന്‍ ഫിനിഷിങ്. സ്‌കോര്‍ 1-1.

രണ്ടാം പകുതിയില്‍ 51-ാം മിനിറ്റില്‍ ഡി ബ്രൂയിനാണ് സിറ്റിക്ക് മേല്‍ക്കൈ നേടികൊടുത്തത്. ഡേവിഡ് സില്‍വയെ ഫൗള്‍ ചെയ്തതിന് ലഭിച്ച ഫ്രീ കിക്കാണ് ബ്രൂയിന്‍ തകര്‍പ്പന്‍ കിക്കിലൂടെ വലയിലെത്തിച്ചത് (2-1). പിന്നീട് 74-ാം മിനിറ്റില്‍ ബാഴ്സ ബോക്‌സിലെ കൂട്ടപ്പൊരിച്ചിലിനൊടുവില്‍ ലഭിച്ച പന്ത് ഗുണ്ടോഗന്‍ വലയിലേക്ക് തട്ടിയിട്ടതോടെ സിറ്റിക്ക് ലീഡും വിജയവും. തുടര്‍ച്ചയായ അഞ്ച് പരാജയങ്ങള്‍ക്കുശേഷം ബാഴ്‌സക്കെതിരായ അവരുടെ ആദ്യ വിജയവും. മറ്റൊരു മത്സരത്തില്‍ മോച്ചന്‍ഷെന്‍ഗ്ലാഡ്ബാക്കും സെല്‍റ്റികും 1-1ന് സമനിലയില്‍ പിരിഞ്ഞു.

പരാജയപ്പെട്ടെങ്കിലും നാലു കളികളില്‍ നിന്ന് ഒമ്പതു പോയിന്റുള്ള ബാഴ്‌സ തന്നെയാണ് സി ഗ്രൂപ്പിലെ ഒന്നാം സ്ഥാനത്തു നില്‍ക്കുന്നത്. 7 പോയിന്റ് നേടി മാഞ്ചസ്റ്റര്‍ സിറ്റി രണ്ടാം സ്ഥാനത്ത്. ഈ മാസം 23ന് അടുത്ത മത്സരത്തില്‍ ബാഴ്‌സ എവേ മത്സരത്തില്‍ സെല്‍റ്റിക്കിനെയും മാഞ്ചസ്റ്റര്‍ സിറ്റി ജര്‍മ്മന്‍ ക്ലബ് മോച്ചന്‍ഷെന്‍ഗ്ലാഡ്ബാക്കിനെയും നേരിടും.

നാപ്പോളിക്കും ബെനഫിക്കക്കും സമനില

ഗ്രൂപ്പ് ബിയില്‍ നോക്കൗട്ട് റൗണ്ട് ഉറപ്പിക്കാന്‍ നാപ്പോളി, ബെനഫിക്ക, ബെസിക്റ്റാസ് ടീമുകള്‍ക്ക് കാത്തിരിപ്പ്. ഇന്നലെ നടന്ന മത്സരത്തില്‍ ബെനഫിക്ക 1-0ന് ഡൈനാമോ കീവിനെ പരാജയപ്പെടുത്തിയപ്പോള്‍ നാപ്പോളി എവേ മത്സരത്തില്‍ ബെനഫിക്കയോട് 1-1ന് സമനില വഴങ്ങി. നാല് മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ നാപ്പോളിക്കും ബെനഫിക്കക്കും 7 പോയിന്റും ബെസിക്റ്റാസിന് ആറ് പോയിന്റുമാണുള്ളത്. ഒരു പോയിന്റ് മാത്രമുള്ള ഡൈനാമോ പുറത്തായി.

ഗ്രിസ്മാന്‍ ഡബിളില്‍ അത്. മാഡ്രിഡ്

ഗ്രൂപ്പ് ഡിയില്‍ സൂപ്പര്‍താരം അന്റോണിയോ ഗ്രിസ്മാന്റെ ഇരട്ട ഗോളുകളുടെ കരുത്തില്‍ അത്‌ലറ്റികോ മാഡ്രിഡ് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് എഫ്‌സി റോസ്‌റ്റോവിനെ തകര്‍ത്തു. 28-ാം മിനിറ്റിലും പരിക്കുസമയത്തുമായിരുന്നു ഗ്രിസ്മാന്‍ ലക്ഷ്യം കണ്ടത്. 30-ാം മിനിറ്റില്‍ സര്‍ദാര്‍ അസ്മൗന്‍ റോസ്‌റ്റോവിന്റെ ആശ്വാസം. തുടര്‍ച്ചയായ നാല് കളികളും വിജയിച്ച് 12 പോയിന്റുമായാണ് അത്‌ലറ്റികോ പ്രീ ക്വാര്‍ട്ടറില്‍ ഇടംപിടിച്ചത്.

മറ്റൊരു മത്സരത്തില്‍ പോളിഷ് സൂപ്പര്‍താരം റോബര്‍ട്ടോ ലെവന്‍ഡോവ്‌സ്‌കിയുടെ ഇരട്ട ഗോളിന് ജര്‍മ്മന്‍ ചാമ്പ്യന്മാരായ ബയേണ്‍ മ്യൂണിക്ക് ഡച്ച് ചാമ്പ്യന്മാരായ പിഎസ്‌വി ഐന്തോവനെ മറികടന്നു. 34-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെയും 73-ാം മിനിറ്റിലുമായിരുന്നു ലെവന്‍ഡോവ്‌സ്‌കിയുടെ ഗോള്‍. 14-ാം മിനിറ്റില്‍ സാന്റിയാഗോ അരിയാസ് ഐന്തോവനായി ലക്ഷ്യം കണ്ടു. ഐന്തോവനും റോസ്‌റ്റോവും പുറത്തായപ്പോള്‍ ബയേണ്‍ 9 പോയിന്റുമായാണ് അവസാന 16-ലേക്ക് കുതിച്ചത്.

ആഴ്‌സണലും പിഎസ്ജിയും മുന്നോട്ട്

ഗ്രൂപ്പ് എയില്‍ ബള്‍ഗേറിയന്‍ ക്ലബ് ലുഡൊഗരറ്റ്‌സ് റസ്ഗാഡിനെ പിന്നില്‍ നിന്ന് പൊരുതിക്കയറിയാണ് ആഴ്‌സണല്‍ തകര്‍ത്തത്. കളി 15 മിനിറ്റായപ്പോഴേക്കും 2-0ന് പിന്നിലായ ഗണ്ണേഴ്‌സ് പിന്നീട് മൂന്നുതവണ എതിര്‍വലകുലുക്കി. പന്തടക്കത്തിലും ഷോട്ടുകള്‍ പായിക്കുന്നതിലും മുന്നിട്ടുനിന്നത് ആഴ്‌സണലായിരുന്നെങ്കിലും 12-ാം മിനിറ്റില്‍ അവര്‍ ആദ്യ ഗോള്‍ വഴങ്ങി. ബാര്‍ബോസയാണ് ലക്ഷ്യം കണ്ടത്. മൂന്നുമിനിറ്റിനുശേഷം കെസെറുവും ഗോള്‍ നേടിയതോടെ ആഴ്‌സണല്‍ 2-0ന് പിന്നില്‍. എന്നാല്‍ ആദ്യപകുതി അവസാനിക്കുന്നതിന് മുമ്പുതന്നെ ആഴ്‌സണല്‍ സമനില സ്വന്തമാക്കി. 20-ാം മിനിറ്റില്‍ ഗ്രെയ്ന്റ് ഷാക്കയും 41-ാം മിനിറ്റില്‍ ഒളിവര്‍ ഗിറൗഡുമാണ് ഗണ്ണേഴ്‌സിനായി ഗോള്‍ നേടിയത്. പിന്നീട് 87-ാം മിനിറ്റില്‍ ഉജ്ജ്വലഗോളുമായി മെസ്യൂട്ട് ഓസില്‍ ടീമിനെ വിജയത്തിലേക്കും പ്രീ ക്വാര്‍ട്ടറിലേക്കും നയിക്കുകയും ചെയ്തു. മെറ്റാരു മത്സരത്തില്‍ പിഎസ്ജി ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ബാസലിനെതിരെ വിജയം കണ്ടു. പിഎസ്ജിക്ക് വേണ്ടി 43-ാം മിനിറ്റില്‍ ബ്ലെയ്‌സ് മാറ്റിയൂഡിയും 90-ാം മിനിറ്റില്‍ മ്യൂനിയറും ലക്ഷ്യം കണ്ടു. ബാസലിന് വേണ്ടി 76-ാം മിനിറ്റില്‍ ലൂക്കാ സുഫി ആശ്വാസം. 84-ാം മിനിറ്റില്‍ ബാസലിന്റെ സെറി ഡെയ് ചുവപ്പുകാര്‍ഡ് കണ്ട് പുറത്തുപോയശേഷം പത്തുപേരായാണ് കളിച്ചത്. ഗ്രൂപ്പില്‍ നാല് കളികളില്‍നിന്ന് 10 പോയിന്റുമായാണ് ആഴ്‌സണലും പിഎസ്ജിയും നോക്കൗട്ട് റൗണ്ടിലെത്തിയത്. ലുഡൊഗരറ്റ്‌സും ബാസലും പുറത്തായി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അർജുൻ ആയങ്കിക്ക് പിന്നാലെ അനുജൻ അജയ് ആയങ്കിയും അറസ്റ്റിൽ

India

മണ്ഡല പുനര്‍നിര്‍ണയ, വനിതാസംവരണ ബില്ലുകളെ പിന്തുണച്ച് ശിരോമണി അകാലിദള്‍

India

“ജെൻസി ഞങ്ങളുടെ കുട്ടികളാണ്, നീറ്റ് പ്രതിഷേധത്തിനിടെ ചിലർ അവരെ തെറ്റിദ്ധരിപ്പിച്ചു ” : ധർമ്മേന്ദ്ര പ്രധാൻ

Kerala

അർജുൻ ആയങ്കിയെ കുടുക്കിയത് ഓട്ടോ ഡ്രൈവറുടെ സംശയം; കടലിൽ കാണാതായവരെ കിട്ടിയോ എന്ന് പോലീസ് വാഹനത്തിൽ വെച്ച് പരിഹാസം

അനന്ത്‌നാഗില്‍ സുരക്ഷ ഉദ്യോഗസ്ഥര്‍ തെരച്ചില്‍ നടത്തുന്നു
India

കശ്മീരില്‍ ഭീകരവാദ വേട്ട ശക്തം; അഞ്ച് ജില്ലകളില്‍ വ്യാപക റെയ്ഡ്

പുതിയ വാര്‍ത്തകള്‍

റഷ്യയിൽ നിന്ന് ഇന്ത്യയിലേക്ക് ട്രെയിൻ ഓടും ! മോസ്കോ നേരിട്ടുള്ള റെയിൽവേ ലിങ്ക് നിർദ്ദേശിച്ചു , എന്താണ് പുടിന്റെ പുത്തൻ പദ്ധതി ?

താരിഫ് യുദ്ധത്തിനിടയിലും പ്രധാനമന്ത്രി മോദിയെ ഫോണിൽ വിളിച്ച് യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാൻസ് ; ഇന്ത്യ-യുഎസ് തന്ത്രപരമായ പങ്കാളിത്തം ഉറപ്പാക്കും

ഹണിട്രാപ്പില്‍ കുടുങ്ങി പാകിസ്ഥാന് പ്രതിരോധ രഹസ്യങ്ങള്‍ ചോര്‍ത്തിയ വ്യോമസേന വിങ് കമാന്‍ഡര്‍ അറസ്റ്റില്‍

ക്വിറ്റ് ഇന്ത്യ പ്രക്ഷോഭത്തില്‍ മഹാത്മാ ഗാന്ധി (ഫയല്‍)

ഇന്ന് ക്വിറ്റ് ഇന്ത്യ ദിനം: അവര്‍ ഒറ്റുകാര്‍; അന്നും ഇന്നും

നേതൃത്വപാടവവും ഔദ്യോഗിക വളർച്ചയും: സമ്പൂർണ്ണ രാശിഫലം (09 ഓഗസ്റ്റ് 2026) – AI AI ജ്യോതിഷം

എല്ലാവര്‍ക്കും കുറഞ്ഞ ചെലവില്‍ മികച്ച ചികിത്സ ആത്മനിര്‍ഭര്‍ മെഡ്‌ടെക്

കേന്ദ്ര ഫണ്ട് ലാപ്‌സ് ആകുന്നു; എസ്ഡിആര്‍എഫ് പ്രവര്‍ത്തനം കാര്യക്ഷമമാക്കണം

ക്രിമിനലിന്റെ വെല്ലുവിളിയും നാണക്കേടും; ഒടുവില്‍ അര്‍ജുന്‍ ആയങ്കിയെ പോലീസ് പിടിച്ചു

കശ്മീരില്‍ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ക്ക് സുരക്ഷാകവചം; സിസിടിവിയും സുരക്ഷാ ഓഡിറ്റും ശക്തമാക്കാന്‍ നിര്‍ദേശം

എറണാകുളത്ത് അന്താരാഷ്‌ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിന് സര്‍ക്കാര്‍ അനുമതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.