അടിമാലി: ദേശീയപാതയിലൂടെ നടന്നു പോകുന്നതിനിടെ ബൈക്ക് ഇടിച്ച് മധ്യവയസ്‌കന് പരിക്കേറ്റു. പതാനാലാംമൈല്‍ കളരിയ്‌ക്കല്‍ സാബു (56)വിനാണ് പരിക്കേറ്റത്. ഇന്നലെ വൈകിട്ട് അഞ്ചരയോടെ കൊച്ചി-ധനുഷ്‌കോടി ദേശീയപാതയിലെ പതിനാലാംമൈല്‍ സാംസ്‌കാരിക നിലയത്തിനു സമീപത്തായിരുന്നു അപകടം. കോതമംഗലം ഭാഗത്തു നിന്നും വരികയായിരുന്ന ബൈക്ക് സാബുവിനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. പിന്നാലെയെത്തിയ പോലീസ് ജിപ്പില്‍ പരിക്കേറ്റ സാബുവിനെ അടിമാലി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു.
















