ചേര്‍ത്തല: താലൂക്കിന്റെ വിവിധ ഭാഗങ്ങളില്‍ തെരുവുനായ ആക്രമണം. ഗര്‍ഭിണിയായ മൂന്ന് ആടുകളെയും, 14 താറാവുകളെയും കടിച്ചുകൊന്നു. തൈക്കാട്ടുശേരി കോപ്പായില്‍ അജി നിവാസില്‍ കുഞ്ഞപ്പന്‍ വളര്‍ത്തുന്ന ആടുകളെയാണ് കൊന്നത്. വീട്ടുകാര്‍ പുലര്‍ച്ചെ ഉണര്‍ന്നപ്പോള്‍ ആടുകളുടെ ദേഹമാസകലം കടിച്ചുകീറിയ അവസ്ഥയിലായിരുന്നു.
തുടര്‍ന്ന് വെറ്ററിനറി ഡോക്ടര്‍ സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. തണ്ണീര്‍മുക്കം പഞ്ചായത്ത് ഇരുപതാം വാര്‍ഡില്‍ മേക്രക്കാട്ട് വൈഷ്ണവത്തില്‍ ആര്‍.ഉണ്ണിക്കുട്ടന്‍ വളര്‍ത്തുന്ന താറാവുകളെയാണ് കൂടുപൊളിച്ച് കൊന്നത്. ഇന്നലെ പുലര്‍ച്ചെയായിരുന്നു സംഭവം.
ബഹളം കേട്ട് വീട്ടുകാര്‍ ഉണര്‍ന്നപ്പോഴേക്കും നായ്‌ക്കൂട്ടം ഓടി രക്ഷപ്പെട്ടു. ഡിഗോവാ ഇനത്തില്‍ പെട്ട താറാവുകളെയാണ് വളര്‍ത്തിയിരുന്നതെന്ന് ഉണ്ണിക്കുട്ടന്‍ പറഞ്ഞു.
















