ആലപ്പുഴ: പക്ഷിപ്പനി ബാധിച്ച് ചത്തതുള്‍പ്പടെ ബുധനാഴ്ച 9573 താറാവുകളെ മൃഗസംരംക്ഷണ വകുപ്പിന്റെ നേതൃത്വത്തിലുള്ള ദ്രുതകര്‍മസേന സംസ്‌കരിച്ചു. തകഴി പഞ്ചായത്തില്‍ ചത്ത ഒമ്പത് താറാവുകളെ സംസ്‌കരിച്ചു. പള്ളിപ്പാട് ചത്ത 98 താറാവുകളെ സംസ്‌കരിച്ചിട്ടുണ്ട്.
തകഴിയില്‍ രോഗം ബാധിച്ച നിലയില്‍ കണ്ടെത്തിയ 9129 താറാവുകളെ മാറ്റി സംസ്‌കരിച്ചു. ചെറുതനയില്‍ രോഗം കണ്ടെത്തിയ 279 താറാവുകളെ കൂട്ടത്തില്‍ നിന്ന് വേര്‍പെടുത്തി സംസ്‌കരിച്ചു. പള്ളിപ്പാട് 58 താറാവുകളെ കൂട്ടത്തില്‍ നിന്ന് വേര്‍പെടുത്തി സംസ്‌കരിച്ചിട്ടുണ്ട്. ദ്രുതകര്‍മസേനയുടെ പ്രവര്‍ത്തനങ്ങള്‍ ഇന്നും തുടരുമെന്ന് ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ.ഗോപകുമാര്‍ അറിയിച്ചു.
















