Monday, May 18, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

മലയാളത്തിന്റെ മഹിമയില്‍ കേരളപ്പിറവി ദിനാഘോഷം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 2, 2016, 11:07 am IST
in Kozhikode

കോഴിക്കോട്: ഭൂമിയിലെ ഏറ്റവും വലിയ ഭാഷ മാതൃഭാഷയാണെന്ന് കവി കല്‍റ്റ നാരായണന്‍ പറഞ്ഞു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച മലയാളം ശ്രേഷ്ഠ ഭാഷാദിനാഘോഷവും ഭരണഭാഷാ വാരാഘോഷവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

അതിജീവനത്തിന് നമ്മെ ആദ്യം തുണച്ച ഭാഷയാണ് മാതൃഭാഷ. മാതൃഭാഷയില്‍ മാത്രമേ ആര്‍ക്കും ഏറ്റവും നന്നായി ആശയ വിനിമയം നടത്താന്‍ കഴിയൂ. വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരത്തില്‍ കേരളം വളരെ പിറകിലായതിന്റെ കാരണം മാതൃഭാഷയില്‍ ശാസ്ത്രവും ചരിത്രവും തത്വചിന്തയുമൊന്നും പഠിക്കാത്തതാണ്. ഏറ്റവും സങ്കീര്‍ണമായ കാര്യങ്ങള്‍ ആലോചിക്കാന്‍ കഴിയുക മാതൃഭാഷയിലാണ്. ശ്രീനാരായണഗുരു അദ്ഭുതകരമായ ചിന്ത നടത്തിയ ഒരു മലയാളിയായി മാറിയത്, വരുംകാലത്തിന്റെ ദാര്‍ശനികനായി ഇന്ത്യയൊട്ടാെക മാറുമെങ്കില്‍ അതിന് കാരണം അദ്ദേഹം മാതൃഭാഷയിലാണ് ചിന്തിച്ചത് എന്നതാണ്. മലയാളത്തില്‍ തത്വചിന്ത പഠിക്കാത്തതുകൊണ്ടാണ് ശ്രീനാരായണഗുരുവിന് ശേഷം കേരളത്തില്‍നിന്ന് ഒരു തത്വചിന്തകനുണ്ടാവാത്തത്. മലയാളത്തില്‍ 60 വര്‍ഷം പിന്നിട്ടിട്ടും നമ്മുടെ ഭാഷ നമ്മുടെ ആത്മാഭിമാനമായി മാറിയില്ല. ഭാഷയാണ് സ്ഥലത്തേക്കാള്‍ വലിയ സ്വത്വം. അതുകൊണ്ടാണ് ഭാഷാടിസ്ഥാനത്തില്‍ കേരളം ഉണ്ടായത്. തമിഴ് ഭാഷ സംസാരിക്കുന്ന പ്രദേശം തമിഴ്‌നാടും കന്നഡ നാട് കര്‍ണാടകയും ആയി. അതു പോലെ നമ്മുടെ നാടിന്റെ പേര് മലയാളം എന്നാവണം. കേരളം എന്നുപറയുന്നത് ഒരു ഉണ്‍മയല്ല. മലയാളം എന്നത് ഒരു ഉണ്‍മയാണ്. ഭാഷയാണ് അന്യരില്‍നിന്ന് നമ്മെ വ്യത്യസ്തരാക്കുന്ന സ്വത്വം. ഭാഷയ്‌ക്ക് നമ്മേക്കാള്‍ പ്രായവും ഭൂതകാലവുമുണ്ട്. നമ്മുടെ എല്ലാ അനുഭവങ്ങളും ഭാഷയില്‍ എഴുതപ്പെട്ടതാണ്. ഹെലന്‍ കെല്ലര്‍ ഭാഷ കൊണ്ട് അന്ധതയും ബധിരതയും മൂകതയും പരിഹരിച്ചു. വാക്കുകളാണ് ലോകത്തെ നിലനിര്‍ത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

ആളുകള്‍ അവനവന്റെ ഫോട്ടോ എടുക്കാനാണ് ലോകം മുഴുവന്‍ കറങ്ങുന്നത്. അവര്‍ കാഴ്ചകള്‍ ഒന്നും കാണുന്നില്ല. നമ്മുടെ സാന്നിധ്യം ചിത്രങ്ങളിലാക്കി രസിക്കുന്ന, ഒന്നും കാണാത്ത ഒരു ലോകമാണിത്. അവനവനെത്തന്നെ നോക്കിയിരിക്കുന്നതിലും കവിഞ്ഞ വിഡ്ഢിത്തം നിറഞ്ഞ ഒരു കാഴ്ചലോകത്തില്ല. എന്നെ ആരും ഗൗനിക്കുന്നില്ലെന്ന ഒരു ചിന്ത കാരണമാണ് ദൃശ്യഭംഗിയുള്ള ഒരു സ്ഥലത്ത് പോയി സെല്‍ഫിയെടുക്കുന്നത്. അദ്ദേഹം പറഞ്ഞു.

ജില്ലാ കളക്ടര്‍ എന്‍. പ്രശാന്ത് അധ്യക്ഷത വഹിച്ചു. കവിയും ഭൂശാസ്ത്ര വകുപ്പില്‍ ജിയോളജിസ്റ്റുമായ ദിവാകരന്‍ വിഷ്ണുമംഗലത്തിനെ കല്‍പ്പറ്റ നാരായണന്‍ ഉപഹാരം നല്‍കി ആദരിച്ചു.

എ.ഡി.എം ടി. ജനില്‍കുമാര്‍, അസി. കളക്ടര്‍ കെ. ഇമ്പശേഖര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ.ടി. ശേഖര്‍, ഡെപ്യൂട്ടി കളക്ടര്‍മാരായ കെ.കെ. അനില്‍കുമാര്‍, കെ. സുബ്രഹ്മണ്യന്‍, എന്‍.വി. രഘുരാജ്, ഹുസൂര്‍ ശിരസ്തദാര്‍ ജയന്‍ എം. ചെറിയാന്‍ എന്നിവര്‍ സംസാരിച്ചു.

വിദ്യാരംഗം സാഹിത്യവേദിയുടെ നേതൃത്വത്തില്‍ ചരിത്ര ചിത്രപ്രദര്‍ശനം നടത്തി. മലയാളം എന്റെ മാതൃഭാഷ എന്ന വിഷയത്തില്‍ പ്രസംഗ മത്സരവും കേരളഗാന മത്സരവും ഉണ്ടായിരുന്നു. പ്രദര്‍ശനം കോഴിക്കോട് ഡയറ്റ് പ്രിന്‍സിപ്പല്‍ പ്രഭാകരന്‍ ഉദ്ഘാടനം ചെയ്തു. കെ.ശ്രീജ, സി.ആര്‍. പ്രഫുല്‍കൃഷ്ണന്‍, ഉമേഷ്‌കുമാര്‍,കെ.ബിനുകുമാര്‍, എന്‍.എം. രഞ്ജിത്ത് എന്നിവര്‍ പ്രസംഗിച്ചു.

വടകര: തിരുവള്ളൂര്‍ ശാന്തിനികേതന്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ കേരള പിറവിയുടെ വജ്ര ജൂബിലി ആഘോഷങ്ങള്‍ക്കും ഭാഷാഭിമാന മാസാചരണത്തിനും തുടക്കമായി. പ്രശ്‌നോത്തരി, ഭാഷാഭിമാന പ്രതിജ്ഞ തുടങ്ങിയവ നടത്തി. പരിപാടിയുടെ എം.അജിത കുമാരി അധ്യക്ഷത വഹിച്ചു. എം.സത്യഭാമ, സുരേഷ് കൂടത്താംകണ്ടി, പി.ഹരിദാസ്, വടയക്കണ്ടി നാരായണന്‍, കെ.ടി.ഷീല, വി.എന്‍.മുരളീധരന്‍, എം.കെ.അഞ്ജന സംസാരിച്ചു.

മേപ്പയ്യൂര്‍: മേപ്പയൂര്‍ ഗ്രാപഞ്ചായത്ത് വിദ്യാഭ്യാസ സമിതിയുടെ നേതൃത്വത്തില്‍ മലയാളഭാഷ ദിനം ആചരിച്ചു. പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.കെ റീന ഉദ്ഘാടനം ചെയ്തു.

കുറ്റിയാടി: കായക്കൊടി ആക്കല്‍ എല്‍വിഎല്‍പി സ്‌കൂളില്‍ ഡിജിറ്റല്‍ ടെക്സ്റ്റ്ബുക്ക് ഉദ്ഘാടനവും കേരളത്തനിമ പഠനപ്രദര്‍ശനവും നടന്നു. പിടിഎ പ്രസിഡന്റ് എന്‍.കെ. മനോജിന്റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ കായക്കൊടി പഞ്ചായത്ത് പ്രസിഡന്റ് അശ്വതി ഉദ്ഘാടനം ചെയ്തു.

കലാപരിപാടികള്‍കൊണ്ട് ആഘോഷം തീര്‍ത്ത് കുറ്റിയാടി പഞ്ചായത്ത്തല കേരളപിറവിദിനാഘോഷം. നാടന്‍പാട്ടുകളും കൊച്ചുകുട്ടികളുടെ കേരളത്തനിമ വിളിച്ചോതിയ നൃത്തശില്പവും തീര്‍ത്ത് ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ നിട്ടൂര്‍ എല്‍പി സ്‌കൂളില്‍ നടന്ന ആഘോഷപരിപാടികള്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.എന്‍. ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. വിദ്യഭ്യാസ സമിതി അധ്യക്ഷന്‍ എടത്തുംകര നാണു അധ്യക്ഷത വഹിച്ചു.

ചെലവൂര്‍: ചെലവൂര്‍ ജിഎല്‍പി സ്‌കൂളില്‍ കേരളപ്പിറവിയുടെ അറുപതാം വാര്‍ഷികം മലയാളദിനമായി ആഘോഷിച്ചു. ഇതോടനുബന്ധിച്ച് പ്രത്യേക അസംബ്ലിയില്‍ കുട്ടികള്‍ മലയാളദിനപ്രതിജ്ഞയെടുത്തു. ചെലവൂര്‍ ടൗണിലൂടെ ഘോഷയാത്ര നടത്തി. പെയിന്റിംഗ് മത്സരവും വിവിധ കലാപരിപാടികളും നടന്നു.

പേരാമ്പ്ര: കേരള പിറവി ദിനത്തില്‍ വിശ്വഭാരതി സേവാസമിതി പേരാമ്പ്ര ഗവ.വെല്‍ഫേര്‍ എല്‍ .പി സ്‌ക്കൂള്‍ കുട്ടികള്‍ക്ക് പ്രഭാത ഭക്ഷണം നല്‍കി. സാമ്പത്തികമായി വളരെ പിന്നാക്കം നില്‍ക്കുന്ന കുട്ടികള്‍ മാത്രം പഠിക്കുന്ന ഈ സ്‌ക്കൂളിലെ മുഴുവന്‍ കുട്ടികള്‍ക്കും പ്രഭാത ഭക്ഷണം നല്‍കാനുള്ള പദ്ധതിയാണ് ഉദ്ഘാടനം ചെയ്തത്.വീടുകളില്‍ പാചകം ചെയ്ത ഭക്ഷണമാണ് ദിവസവും വിതരണം ചെയ്യുക കുട്ടികള്‍ക്ക് ഭക്ഷണം വിളമ്പി കൊണ്ട് പേരാമ്പ്ര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.എം റീന ഉദ്ഘാടനം ചെയ്തു പേരാമ്പ്ര ഉപജില്ല വിദ്യഭ്യാസ ഓഫീസര്‍ സുനില്‍ കുമാര്‍ അരിക്കാം വീട്ടില്‍ അദ്ധ്യക്ഷത വഹിച്ചു സ്‌ക്കൂള്‍ ഹെഡ്മാസ്റ്റര്‍ രഘു ദാസ്, ഗ്രാമ പഞ്ചായത്ത് മെമ്പര്‍ ടി.ബിജു കൃഷ്ണന്‍, മിനി പൊന്‍പറ, ലിസി പി ടി എ പ്രസിഡണ്ട് കെ.രാഹുല്‍, ഡയാന ലിസി, ഇ.വി രാജീവന്‍ സംസാരിച്ചു. വിശ്വഭാരതി സേവാസമിതി പ്രസിഡണ്ട് പി.സി സുരേന്ദ്രനാഥ് പദ്ധതി വിശദീകരണം നടത്തി. സേവാ സമിതി അംഗങ്ങളായ ചെമ്പോട്ടി അശോകന്‍, കെ.എം ജുബിന്‍, എം സി മണികണ്ഠന്‍, ടി.പി ബിജീഷ്, കൃഷ്ണദാസ്, എം.ചന്ദ്രഹാസന്‍ ,തുടങ്ങിയവര്‍ നേതൃത്വം നല്‍ക

മുക്കം: കേരളപ്പിറവിയുടെ 60ാം വാര്‍ഷികം ആയാംകുന്ന് ഹയര്‍ സെക്കന്ററി സ്‌ക്കൂളില്‍ ആഘോഷിച്ചു.പ്രധാനാധ്യാപിക പി. പത്മാവതി അധ്യക്ഷത വഹിച്ചു.വി.പി.ശോഭന, എ.പി.മുരളീധരന്‍, പി.കെ.ഷരീഫുദ്ദീന്‍, ഹന മുഹമ്മദ്, പി.ശോഭ എന്നിവര്‍ സംസാരിച്ചു.മുക്കം എം .എ .എം.ടി.ടി.ഐ സമുഹ ചിത്രരചന സംഘടിപ്പിച്ചു.നീലേശ്വരം ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളില്‍ വിവിധ പരിപാടികള്‍ നടത്തി. മഹാ ശിലായുഗം മുതല്‍ കേരള പിറവി വരെയുള്ള സംഭവങ്ങള്‍ ദൃശ്യാ വിഷ്‌ക്കരിച്ചു.ഹെഡ്മിസ്ട്രസ് ഹേമലത പരിപാടികള്‍ ഉദ്ഘാടനം ചെയ്തു. ആനയാംകുന്ന് ഹയര്‍ സെക്കന്ററി എന്‍.എസ്.എസ്.യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ വിവിധ പരിപാടികള്‍ നടത്തി.റഹ്മത്തുള്ള അരീക്കോട് ഉദ്ഘാടനം ചെയ്തു.

മൊകേരി: മൊകേരി ഗവ:കോളേജ് മലയാള വിഭാഗത്തിന്റെയും കോളേജ് യൂണിയന്റെയും സംയുക്താഭിമുഖ്യത്തില്‍ നടത്തുന്ന മലയാളഭാഷാ വാരാചരണ പരിപാടികള്‍ക്ക് തുടക്കമായി. ഡോ: ബിനീഷ് പുതുപ്പണം ആഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ടി. സിദ്ദിഖ് പ്രിയങ്ക ഗാന്ധിയെയും രാഹുല്‍ ഗാന്ധിയെയും സോപ്പിടുന്നു, വയനാട് അമേഠിയാക്കും എന്ന പോസ്റ്ററിനെതിരെ കേസ് കൊടുത്തു

Kerala

കേന്ദ്രസര്‍ക്കാരിനെ പിന്തുണച്ച് രമേശ് ചെന്നിത്തല

മരുമകന്‍ അഭിഷേക് ബാനര്‍ജി (ഇടത്ത്) അഭിഷേക് ബാനര്‍ജിയ്ക്ക് നിര്‍ദേശം നല്‍കുന്ന മമത (വലത്ത്)
India

മമതയുടെ മരുമകന് ഇനി പൈലറ്റ് കാർ സൗകര്യം ഇല്ല, നിരവധി തൃണമൂല്‍ നേതാക്കളുടെ സുരക്ഷ പിന്‍വലിച്ച് ബംഗാളിലെ ബിജെപി സര്‍ക്കാര്‍

എഎസ് എംഎല്‍ കമ്പനിയുടെ കൂറ്റന്‍ ലിതോഗ്രഫി സംവിധാനങ്ങള്‍. ഇത് ഗുജറാത്തില്‍ ഒരു ലക്ഷം കോടിരൂപയില്‍ ടാറ്റാ ഇലക്ട്രോണിക്സ് പണിതുകൊണ്ടിരിക്കുന്ന സെമികണ്ടക്ടര്‍ നിര്‍മ്മാണത്തിന് നെതര്‍ലാന്‍റ്സിലെ എഎസ് എംഎല്‍ നല്‍കും. മോദിയുടെ സന്ദര്‍ശനത്തിലായിരുന്നു ഈ കരാര്‍ അന്തിമമാണ്.
India

ഒരു ലക്ഷം കോടിയുടെ ടാറ്റ സെമികണ്ടക്ടര്‍ ഫാബിനാവശ്യമായ ലിത്തോഗ്രാഫി നെതര്‍ലാന്‍റ്സിലെ എഎസ് എംഎല്‍ തരും; സെമി കണ്ടക്ടറില്‍ കുതിക്കാന്‍ ഇന്ത്യ

India

പശുക്കളെ കശാപ്പ് ചെയ്യരുത് , മറ്റുള്ളവരുടെ വിശ്വാസം മാനിക്കണമെന്ന് കൊൽക്കത്ത ഇമാം : ഭരിക്കുന്നത് സുവേന്ദുവാണെന്ന തിരിച്ചറിവിൽ ഇസ്ലാമിസ്റ്റുകൾ

പുതിയ വാര്‍ത്തകള്‍

ഭീകരതയ്‌ക്കെതിരായ ഇന്ത്യയുടെ പോരാട്ടം തുടരും , പരോക്ഷമായി പാകിസ്ഥാന് വിമർശനം : സ്വീഡനിൽ തീവ്രവാദത്തിനെതിരെ ശബ്‌ദമുയർത്തി പ്രധാനമന്ത്രി

സ്വീഡന്റെ പരമോന്നത ബഹുമതിയായ റോയൽ ഓർഡർ ഓഫ് ദി പോളാർ സ്റ്റാർ കമാൻഡർ ഗ്രാൻഡ് ക്രോസ് പ്രധാനമന്ത്രി മോദിക്ക് സമ്മാനിച്ചു

നയതന്ത്രചർച്ചകൾ ഫലം കണ്ടു : ചോള രാജവംശത്തിലെ ചെമ്പുതകിടുകൾ മോദിയ്‌ക്ക് തിരിച്ചുനൽകി നെതർലാൻഡ്‌സ് ; ഇനി ലക്ഷ്യം ഭോജ്ശാലയുടെ വാഗ്ദേവതാ വിഗ്രഹം

ബംഗാളില്‍ അനധികൃത നിര്‍മ്മാണത്തിനെതിരെ ബുള്‍ഡോസര്‍, കല്ലേറുമായി തൃണമൂല്‍ ഗുണ്ടകള്‍, അരമണിക്കൂറിനകം അടിച്ചൊതുക്കി പൊലീസ്

‘കൊടുങ്കാറ്റിന് മുമ്പത്തെ ശാന്തത’: ഇറാനെതിരെ പുതിയ ആക്രമണങ്ങൾ ഉണ്ടാകുമെന്ന റിപ്പോർട്ടുകൾക്കിടയിൽ ട്രംപിന്റെ പുതിയ പോസ്റ്റ്

നരേന്ദ്രമോദിയുടെ വിമാനത്തിന് സ്വീഡീഷ് വ്യോമസേനയുടെ അകമ്പടി : അണിനിരന്നത് ഗ്രിപ്പൻ യുദ്ധവിമാനങ്ങൾ ; മോദിയെ സ്വീകരിക്കാൻ നേരിട്ടെത്തി രാഷ്‌ട്രത്തലവൻ

വിജയിനെപ്പോലെ ഒറ്റയ്‌ക്ക് മത്സരിക്കാത്തത് രാഷ്‌ട്രീയത്തില്‍ സുസ്ഥിരത പ്രധാനമെന്നതിനാല്‍: പവന്‍ കല്യാണ്‍

ബലി പെരുന്നാള്‍ മേയ് 28ന്, ഗള്‍ഫില്‍ 27ന്

കെ മുരളീധരനെ അനുനയിപ്പിച്ച് കോണ്‍ഗ്രസ് നേതൃത്വം, ചോദിച്ച വകുപ്പുകള്‍ നല്‍കും

കാറിന് തീപിടിച്ച് ഗര്‍ഭിണി മരിച്ചതില്‍ ദുരൂഹത, ഭര്‍ത്താവിന് മറ്റൊരു ബന്ധം ഉണ്ടെന്ന് ആരോപണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.