ബാലുശ്ശേരി: ബാലുശ്ശേരി ഗ്രാമപഞ്ചായത്ത് പ്ലാസ്റ്റിക്ക് മാലിന്യ മുക്തപഞ്ചായത്തായി പ്രഖ്യാപിച്ചു. ഇന്നലെ ബാലുശ്ശേരിയില്‍ നടന്ന പ്രഖ്യാപന ഘോഷയാത്രയില്‍ കുടംബശ്രീ,ജനശ്രീ,അയല്‍ക്കൂട്ടം,റസിഡന്‍സ് അസോസിയേഷന്‍, രാഷ്‌ട്രീയപാര്‍ട്ടി പ്രതിനിധികള്‍,വ്യാപാരികള്‍,വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. കടകളില്‍ നിന്നോ മറ്റ് കച്ചവടക്കാരോ പ്ലാസ്റ്റിക്ക് കവറില്‍ സാധനങ്ങള്‍ വിറ്റാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പഞ്ചായത്ത് അധികൃതര്‍ വ്യക്തമാക്കി. കഴിഞ്ഞ മാസം 9ന് 10,14,17 വാര്‍ഡുകളിലെ പ്ലാസ്റ്റിക്ക് മാലിന്യം കയററിയ വാഹനം വൈകുണ്ഠംത്തില്‍ നിന്നും എം.എല്‍.എ പുരുഷന്‍ കടലുണ്ടി ഫഌഗ് ഓഫ് ചെയ്തിരുന്നു. തുടര്‍ന്ന് പഞ്ചായത്തിലെ മുഴുവന്‍ വാര്‍ഡുകളിലെയും മാലിന്യം കയററി അയച്ചു. വിളംബര ഘോഷയാത്രയെത്തുടര്‍ന്ന് ടൗണില്‍ നടന്ന പൊതുയോഗത്തില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടി വി.പ്രതിഭ ബാലുശേരി പഞ്ചായത്തിനെ പ്ലാസ്റ്റിക്ക് വിമുക്തപഞ്ചായത്തായി പ്രഖ്യാപിച്ച് പരിപാടി ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് പ്രസിഡണ്ട് പി.പി.രവീന്ദ്രനാഥ അധ്യക്ഷത വഹിച്ചു.
















